Latest News

നിലയുറച്ച് ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെതിരെയും സമനില

16 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്

Kerala Blasters FC, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, KBFC vs NEUFC, North east united FC, IE malayalam, ഐഇ മലയാളം

ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലിഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വീണ്ടും സമിനല കുരുക്ക്. നോർത്ത് ഈസ്റ്റിനെതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. മത്സരത്തിന്റെയും മുഴുവൻ സമയവും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല. പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചെങ്കിലും ജയത്തോടെ ആരാധകരെ തൃപ്തിപ്പെടുത്താമെന്നും ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളും പരാജയപ്പെടുകയാണ്.

സാവധാനം തുടങ്ങിയ മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിലും പൂർത്തീകരിക്കാനാകാതെ വന്നതാണ് ഇരു ടീമുകൾക്കും തിരിച്ചടിയായത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ലഭിച്ച കോർണർ അവസരം ബ്ലാസ്റ്റേഴ്സ് തുലച്ചതുമുതൽ നിരവധി സെറ്റ്പീസുകളാണ് ഇരു ടീമുകളും പാഴാക്കിയത്. 45–ാം മിനിറ്റിൽ സിഡോ എടുത്ത ഫ്രീകിക്കിൽ മുസ്തഫ ഞിങ്ങിന്റെ ഹെഡർ നോർത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ് തട്ടിയകറ്റി.

ബ്ലാസ്റ്റേഴ്സിനെതിരെ പരുക്കാൻ കളിയായിരുന്നു ഹൈലാൻഡേഴ്സ് പുറത്തെടുത്തത്. മൂന്ന് താരങ്ങൾക്കാണ് ആദ്യ പകുതിയിൽ മാത്രം യെല്ലോ കാർഡ് ലഭിച്ചത്.

രണ്ടാം പകുതിയിൽ ഗോളിനായി ആദ്യം അക്രമിച്ച് കളിച്ചത് നോർത്ത് ഈസ്റ്റായിരുന്നു. നിഖിൽ കദത്തിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ബിലാൽ തടയുകയായിരുന്നു. നോർത്ത് ഈസ്റ്റിന്റെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ടും ഇതായിരുന്നു. 53–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ബ്ലാസ്റ്റേഴ്സ് നടത്തിയ ഗോൾ ശ്രമം നോര്‍ത്ത് ഈസ്റ്റ് ഗോളി തടഞ്ഞിട്ടു. അധികസമയത്തും ഗോൾ പിറക്കാതെ വന്നതോടെ മത്സരം സമനിലയിലേക്ക്.

16 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള നോർത്ത് ഈസ്റ്റും 16 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് മാത്രമുള്ള ഹൈദരാബാദുമാണ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് താഴെയുള്ള ടീമുകൾ. 33 പോയിന്രുള്ള ഗോവയാണ് മുന്നിൽ. കൊൽക്കത്ത രണ്ടാം സ്ഥാനത്തും ബെംഗളൂരു മുംബൈ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala blasters fc vs north east united fc match result

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express