scorecardresearch

പരുക്ക് മാറി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മടങ്ങിയെത്തുന്നു; ഗോവയ്ക്ക് തിരിച്ചടിയായി വിലക്ക്

സൂപ്പർ താരങ്ങളുടെ വിലക്കും പരുക്കും ഗോവയ്ക്ക് തിരിച്ചടിയാണ്

സൂപ്പർ താരങ്ങളുടെ വിലക്കും പരുക്കും ഗോവയ്ക്ക് തിരിച്ചടിയാണ്

author-image
Sports Desk
New Update
kbfc vs mcfc, kerala blasters fc, mumbai city fc, isl, indian super league, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, മുംബൈ സിറ്റി എഫ്സി, ഐഎസ്എൽ, ie malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ ഇത്രത്തോളം പരുക്ക് വേട്ടയാടിയ മറ്റൊരു ടീമുണ്ടാകില്ല. എതിരാളികളെക്കാൾ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത് പരുക്ക് തന്നെയാണ്. പ്രീ സീസൺ മുതൽ ടീമിനെ വിടാതെ പിന്തുടരുകയാണ് പരുക്ക്. ഏറ്റവും ഒടുവിൽ ഏറെ പ്രതീക്ഷകളുമായി ക്ലബ്ബ് പ്രതിരോധത്തിൽ എത്തിച്ച ബ്രസീലിയൻ താരം ജെയ്റോ റോഡ്രിഗസിന് സീസൺ തന്നെ നഷ്ടമാവുകയും ചെയ്തു.

Advertisment

രാജ്യാന്തര ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിട്ടും ബ്ലാസ്റ്റേഴ്സിന് കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. പരുക്ക് മൂലം സൂപ്പർ താരങ്ങൾ പുറത്തിരിക്കേണ്ടി വന്നത് ഒന്നിലധികം മത്സരങ്ങളിലാണ്. എന്നാൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ്.

Also Read: ഐ ലീഗ്: കിരീടക്കുതിപ്പിനൊരുങ്ങി ഗോകുലം; പ്രതിരോധം മുതൽ മുന്നേറ്റം വരെ ശക്തം, അറിയാം താരങ്ങളെ

ജെയ്റോ റോഡ്രിഗസിന് പകരം ടീമിലെത്തിയ മക്കഡോണിയൻ സെൻട്രൽ ബാക്ക് വ്ലാറ്റ്‌കോ ഡ്രോബേറോ താളം കണ്ടെത്തി കഴിഞ്ഞു. ഇത് ടീമിന് നൽകുന്ന പ്രതീക്ഷ വലുതാണ്. ഒപ്പം മരിയോ ആർക്വസും ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന സന്തോഷകരമായ വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാക്കുന്നത്. കൊൽക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ് മൈതാനം വിട്ട മരിയോ ആർക്വസ് പിന്നീട് ഒരു മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല.

Advertisment

മരിയോ ആർക്വസിനൊപ്പം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മുസ്തഫ നിങ്ങും ഗോവയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മധ്യനിര കൂടുതൽ ശക്തമാകും. അതേസമയം ജിയാനി സ്യൂവർലൂണിന്റെ കാര്യത്തിൽ ഇതുവരെ വിവരമൊന്നും ലഭിച്ചട്ടില്ല.

Also Read: മെസി മാജിക്കിൽ വീണ്ടും ബാഴ്സ; ജർമൻ വമ്പന്മാരെ തകർത്ത് ചാംപ്യൻസ് ലീഗ് നോക്ക് ഔട്ട് റൗണ്ടിൽ

ഉദ്ഘാടന മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് തിളങ്ങാനായത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ കൊച്ചിയിൽ മുംബൈയോട് പരാജയമറിഞ്ഞു. ഹൈദരാബാദിനെതിരെ അവരുടെ നാട്ടിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നാലാം മത്സരത്തിൽ ഒഡിഷയോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയിരുന്നു.

അതേസമയം, സൂപ്പർ താരങ്ങളുടെ വിലക്കും പരുക്കും ഗോവയ്ക്ക് തിരിച്ചടിയാണ്. അച്ചടക്ക നടപടി നേരിടുന്ന സെമിൻലെൻ ഡങ്കലും ഹ്യൂഗോ ബോമസും കേരള ബ്ലാസ്റ്റേഴ്സിനെതിരെയും കളിക്കില്ല. നവംബർ ഒന്നിന് ഗുവാഹത്തിയിൽ നടന്ന എഫ്സി ഗോവ-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടയിൽ താരങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള എഐഎഫ്എഫിന്റെ നടപടി. പരുക്ക് മൂലം സൂപ്പർ കോറോമിനോസും ഗോവൻ നിരയിലുണ്ടാകില്ലെന്നാണ് സൂചന.

Fc Goa Isl 2019 2020 Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: