കൊച്ചി : സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിന് പിന്നാലെ അധികസമയത്തില്‍ പിറന്ന രണ്ട് ഗോളുകളു ആധിപത്യത്തില്‍ ബെംഗളൂരുവിന് സമ്പൂര്‍ണ വിജയം.

58ാം മിനുട്ടില്‍ വലത് വിങ്ങിലേ ചീറിപ്പാഞ്ഞ ഛേത്രി പന്ത് ക്രോസ് ചെയ്യുകയും പ്രതിരോധിക്കുവാനുള്ള ശ്രമത്തിനിടയില്‍ ജിങ്കന്‍ ഹാന്‍ഡ് നല്‍കുകയായിരുന്നു. ബോക്സിനകത്ത് വച്ച് നായകന്‍ വരുത്തിയ പിഴവാണ് ബെംഗളൂരുവിനെ ആദ്യം തുണച്ചത്. 90 മിനുട്ടുകള്‍ക്ക് ശേഷമുള്ള അധികസമയത്തില്‍ മൂന്നാം മിനുട്ടില്‍ ആദ്യം ഇടതു കോര്‍ണറില്‍ നിന്നും എഡു ഗാര്‍ഷ്യ നല്‍കിയ ക്രോസിലും നാലാം മിനുട്ടില്‍ സുഭാശിഷ് ബോസിന്‍റെ പാസിലും ഗോള്‍ കണ്ടെത്തിക്കൊണ്ട് ആതിഥേയരെ ബെംഗളൂരു പൂട്ടി. അധികസമയത്തിന്‍റെ അഞ്ചാം മിനുട്ടില്‍ കറേജ് പെക്കൂസന്‍ നേടിയ ഗോള്‍ മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഈ സീസണില്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന മത്സരമാണ് 2017ന്‍റെ അവസാന ദിവസം അരങ്ങേറിയത്. മഞ്ഞക്കടലിന്‍റെ ആരവത്തിന് നടുവില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ഇരുടീമുകള്‍ക്കും മുന്‍പിലില്ല. തുടക്കം മുതല്‍ അക്രമോത്സുക ഫുട്ബാള്‍ ആണ് ഇരുടീമുകളും കാഴ്ചവെച്ചത് എങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു.

ചെറിയ മാറ്റങ്ങളോടെയാണ് അതിഥികള്‍ ഇറങ്ങിയത്. ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ താരം ശുഭാശിഷ് ചൗധരിയെ പരിഗണിച്ചപ്പോള്‍ മുന്നേറ്റനിരയില്‍ വിദേശ താരമായ ഇയാന്‍ ഹ്യൂം ഇടംപിടിച്ചു. പരുക്കേറ്റ റിനോ ആന്‍റോയ്ക്ക് പകരം സാമുവല്‍ ശദപ് ആദ്യ ഇലവനില്‍ ഇടംനേടി. ബഞ്ചിലുള്ള സികെ വിനീത് രണ്ടാം പകുതിക്ക് മുതല്‍കൂട്ടാകും. കഴിഞ്ഞ കൈയില്‍ നിന്നും കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് ആല്‍ബര്‍ട്ടോ രൊക്കയുടെ ബെംഗളൂരു എഫ്‌സി ഇറങ്ങിയത്.

ആദ്യ ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ തന്നെ ഒന്നിലേറെ അവസരങ്ങളും ഫൗളുകളും ഇരുടീമുകള്‍ക്കും നേരെ ഉയര്‍ന്നു. 14ാം മിനുട്ടില്‍ ബെംഗളൂരുവിന്‍റെ ബോക്സിനടുത്ത് വച്ച് പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് താരം പിന്നീട് ബാന്‍ഡേജുമായാണ് മൈതാനത്തിലിറങ്ങിയത്. നാല് മിനുട്ടുകള്‍ക്കകം ജാക്കിചന്ദിനെ ഫൗള്‍ ചെയ്ത ഹുവാനാന് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ന്നു. 20ാം മിനുട്ടില്‍ മഞ്ഞ കാര്‍ഡ് വാങ്ങിക്കൊണ്ട് കേരളത്തിന്‍റെ റൈറ്റ് ബാക്ക് സാമുവല്‍ ശദപും ഒപ്പത്തിനൊപ്പമെത്തി.

26ാം മിനുട്ടില്‍ വെസ്റ്റ്‌ ബ്രൗണ്‍ നല്‍കിയ ക്രോസ് ബോക്സിനകത്ത് ഇടംനേടിയ മാര്‍ക്ക് സിനോഫ്സിസ് നഷ്ടപ്പെടുത്തിയപ്പോള്‍ 14ാം മിനുട്ടില്‍ എഡു ഗാര്‍ഷിയയുടെ ഷോട്ട് ബ്ലോക്ക് ചെയ്യാന്‍ കേരളത്തിന്‍റെ ഗോള്‍കീപ്പര്‍ ശുഭാഷിഷ് ചൗധരിക്കും സാധിച്ചു. 31ാം മിനുട്ടില്‍ കറേജ് പെക്കൂസന് നല്ലൊരു അവസരം ഒത്ത്തുകിട്ടിയെങ്കിലും പന്ത് അടിച്ചു കളയുകയായിരുന്നു. തുടര്‍ന്ന്‍ 34ാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെയും 36ാം മിനുട്ടില്‍ എറിക് പാര്‍ത്താലുവിലൂടെയും 39 മിനുട്ടായപ്പോള്‍ എഡു ഗാര്‍ഷ്യയിലൂടെയും ബെംഗളൂരു എഫ്സി ഓരോ ഷോട്ടുകള്‍ തുടുത്തു. ശുഭാശിഷ് ചൗധരിയുടെ മികച്ച സേവുകളാണ് കേരളത്തിനു തുണയായത്.

41ാം മിനുട്ടില്‍ മിക്കുവിനെ ഫൗള്‍ ചെയ്തുകൊണ്ട് കറേജ് പെക്കൂസന്‍ ബെംഗളൂരുവിന് അനുകൂലമായൊരു സെറ്റ് പീസ്‌ നല്‍കിയെങ്കിലും എഡു ഗാര്‍ഷ്യയുടെ മികച്ച ഷോട്ട് കേരളാ ഗോള്‍കീപ്പര്‍ തടുക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ റെനെ മ്യൂലെന്‍സ്റ്റീന്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ നിര്‍ണായകമാകും.

രണ്ടാം പകുതിയില്‍ 52ാം മിനുട്ടില്‍ ഹാര്‍മോഞ്ചിത് ഖാബ്രയുടെ ക്രോസ് വലത് പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് കയറ്റാന്‍ സുനില്‍ ഛേത്രിയുടെ മികച്ചൊരു ശ്രമം. പോസ്റ്റിലേക്ക് ഇരച്ചുകയറിയ പന്ത് കേരളാ ഗോളി തടുക്കുകയും ചെയ്തു. ഒരു ഗോള്‍ ലഭിച്ച ശേഷം 69ാം മിനുട്ടില്‍ ഉദാന്താ സിങ്ങിനെ പിന്‍വലിച്ച ബെംഗളൂരു ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിര താരം ലെനി റോഡ്രിഗസിനെ ഇറക്കി. 71ാം മിനുട്ടില്‍ ബെംഗളൂരു പോസ്റ്റിനരികില്‍ ലഭിച്ച ഫ്രീ കിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കേരളത്തിന് നഷ്ടമായത്.

രണ്ടു മിനിട്ടിനകം തന്നെ പരുക്കേറ്റു വളയുകയായിരുന്ന ഗോള്‍കീപ്പര്‍ ശുഭാശിഷ് റോയി ചൗധരിക്ക് പകരം പോള്‍ രചൂബ്കയേയും മാര്‍ക്ക് സിനോഫ്സിസിന് പകരം ലോകെന്‍ മെയ്റ്റെയേയും ഇറക്കികൊണ്ട് റെനെ മ്യൂലെന്‍സ്റ്റീന്‍ തന്ത്രങ്ങള്‍ മാറ്റുകയായിരുന്നു. 76ാം മിനുട്ടില്‍ സിയാം ഹങ്ങലിന് പകരം മിലാന്‍ സിങ്ങിനെ ഇറക്കികൊണ്ട് കേരളം സബ്സ്റ്റിറ്റ്യൂഷന്‍ തീര്‍ത്തു. ഇയാന്‍ ഹ്യൂമിനെ സെന്‍റര്‍ ഫോര്‍വേഡായി കളിപ്പിച്ചുകൊണ്ട് മധ്യനിരയേയും പ്രതിരോധ നിരയേയും കൂടുകഴിയുമ്പോള്‍ തല്‍ ശക്തമാക്കാനാണ് റെനെയുടെ ശ്രമം എന്ന് പ്രകടം.

80 മിനുട്ടുകള്‍ താന്‍ വെസ്റ്റ്‌ ബ്രൗണിനെ സെന്‍റര്‍ ബാക്ക് പോസീഷനിലേക്ക് വലിച്ച് സന്ദേശ് ജിങ്കന്‍ മധ്യനിരയിലേക്ക് മാറിയതായി കാണാം. താന്‍ വരുത്തിയ പിഴവ് നികത്താനാകും ജിങ്കന്‍റെ ശ്രമം. ഈ പൊസീഷനില്‍ ജിങ്കന്‍ വഴി ഹെഡ്ഡര്‍ ഗോള്‍ കണ്ടെത്താനാണ്‌ കേരളം ശ്രമിക്കുന്നത്. 88ാം മിനുട്ടില്‍ ഛേത്രിയെ പിന്‍വലിച്ച് ബെംഗളൂരു പകരം ആല്‍വിന്‍ ജോര്‍ജിനെ ഇറക്കുകായും ചെയ്തു.

പരുക്കില്ലാതിരുന്നിട്ടും സ്റ്റാര്‍ സ്ട്രൈക്കര്‍ വിനീത് സികെയെ കളിക്ക് ഇറക്കാഞ്ഞതും തന്ത്രങ്ങളില്‍ വന്ന പാളിച്ചകളും നാളെ റെനെ മ്യൂലെന്‍സ്റ്റീന് മുന്നില്‍ വെല്ലുവിളിയുയര്‍ത്തും എന്നത് തീര്‍ച്ച. ആരാധകര്‍ ഏറെ കാത്തിരുന്ന കളിയാണ് ബെംഗളൂരുവിനെതിരെ നടന്നത്. കളിയില്‍ മൂന്ന് പോയന്‍റ് നേടിയ ബെംഗളൂരു പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. കേരളാ ബ്ലാസ്റ്റേഴസ് എട്ടാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook