Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ജയത്തോടെ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്; എടികെയ്ക്കെതിരെ സാധ്യത ഇലവൻ ഇങ്ങനെ

ചാംപ്യന്മാരും ചാംപ്യന്മാരും ഒന്നിച്ചെത്തുന്ന എടികെ മോഹൻ ബഗാന് ശക്തമായ വെല്ലുവിളിയുയർത്താൻ സാധിക്കുന്ന ടീമാണ് കിബു വികുനയുടെ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു സീസണുകൂടി ഇന്ത്യൻ എൽ ക്ലാസികോ പോരാട്ടത്തിലൂടെ തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ചാംപ്യന്മാരും ചാംപ്യന്മാരും ഒന്നിച്ചെത്തുന്ന എടികെ മോഹൻ ബഗാന് ശക്തമായ വെല്ലുവിളിയുയർത്താൻ സാധിക്കുന്ന ടീമാണ് കിബു വികുനയുടെ കേരള ബ്ലാസ്റ്റേഴ്സ്.

പുതിയ സീസണിനുവേണ്ടി അധികം സൈനിങ്ങുകളൊന്നും നടത്താത്ത ടീമാണ് എടികെ മോഹൻ ബഗാൻ. അതിന് കാരണം എടികെയെ ഐഎസ്എൽ ചാംപ്യന്മാരും മോഹൻ ബഗാനെ ഐ ലീഗ് ചാംപ്യന്മാരുമാക്കിയ താരങ്ങളുടെ ഒരു വലിയ നിര തന്നെ ലയനത്തിലൂടെ ടീമിലൊന്നിച്ചു. എന്നാൽ നടത്തിയ സൈനിങ്ങുകളെല്ലാം വമ്പൻ സൈനിങ്ങുകളുമാണ്. ഓസ്ട്രേലിയയിൽ നിന്ന് ബ്രാഡ് ഇമ്മാനെ ടീമിലെത്തിച്ച കൊൽക്കത്ത പ്രതിരോധം ശക്തമാക്കിയത് സന്ദേശ് ജിങ്കനെയും സുഭാഷിഷ് ബോസിനെയും കൊൽക്കത്തയിലെത്തിച്ചാണ്. മുന്നേറ്റത്തിൽ മൻവീറിന്റെ വരവും ടീമിനെ കൂടുതൽ കരുത്തരാക്കി.

കേരള ബ്ലാസ്റ്റേഴ്സാകട്ടെ പരിശീലകൻ മുതൽ അടിമുടി മാറ്റവുമായാണ് പുതിയ സീസണിന് ഒരുങ്ങുന്നത്. മുന്നേറ്റത്തിൽ ഗാരി ഹൂപ്പറും ജോർദാൻ മുറെയും ഫകുണ്ടൊ പെരേരയും. സ്‌പാനിഷ് താരങ്ങളായ സെർജിയോ സിഡോഞ്ചയും വിസന്റെ ഗോമസും കളി മെനയുന്ന മധ്യനിര. ആഫ്രിക്കൻ – ഇന്ത്യൻ കരുത്ത് ഒന്നിക്കുന്ന പ്രതിരോധം. അങ്ങനെ പുത്തൻ പ്രതീക്ഷകൾക്ക് അടിവേരിടുന്ന മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. ആരാധകരുടെ കലിപ്പടക്കാൻ ടീമിന് ഇത്തവണ കപ്പടിച്ചെ മതിയാകു.

മോഹൻ ബഗാനെ കഴിഞ്ഞ സീസണിൽ ഐ ലീഗ് ചാംപ്യന്മാരാക്കിയ കിബു വികുനയുടെ തന്ത്രങ്ങളിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം പ്രതീക്ഷിക്കുന്നത്. എന്നാൽ അടിമുടി മാറ്റവുമായി എത്തുന്ന പുതിയ ടീമിന്റെ നേട്ടവും കോട്ടവും മനസിലാക്കാൻ ആദ്യ ഒന്ന് രണ്ട് മത്സരങ്ങൾ കഴിയേണ്ടതുണ്ട്. അതേസമയം ആദ്യ മത്സരങ്ങളിൽ ജോർദാൻ മുറെയും ഫകുണ്ടൊ പെരേരയും ആദ്യ ഇലവനിൽ എത്താനുള്ള സാധ്യത വളരെ കുറവാണ്.

നായകനായി കോസ്റ്റയെത്തുമെന്നാണ് കരുതുന്നത്. നാല് താരങ്ങളായിരിക്കും പ്രതിരോധ കോട്ട കെട്ടുക. സെൻട്രൽ ബാക്ക് പൊസിഷനിൽ കോസ്റ്റ – കൊനെ കോമ്പോ ഒന്നിക്കുമ്പോൾ വിങ്ങുകളിൽ ജെസലും നിഷവും നിർണായക സാനിധ്യമാകും. സിഡോഞ്ച തന്നെയാകും ആദ്യ ഇലവനിൽ മധ്യനിരയുടെ ചുക്കാൻ പിടിക്കുക. ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിൽ വിസന്റെയെയും പ്രതീക്ഷിക്കാം. അറ്റാക്കിങ് മിഡ് ഫീൽഡറായി സഹൽ അബ്ദുൾ സമദും വിങ്ങുകളിൽ രാഹുൽ – നോറാം കോമ്പോയും സൂപ്പർ സ്ട്രൈക്കറായി ഗാരി ഹൂപ്പറുമെത്തുമെന്നാണ് കരുതുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala blasters fc vs atk mohun bagan match preview kbfc vs atkmb

Next Story
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: പോയിന്റ് ചട്ടത്തിൽ മാറ്റം, ഇന്ത്യയ്‌ക്ക് തിരിച്ചടി
The moderation of comments is automated and not cleared manually by malayalam.indianexpress.com