കൊച്ചി: ഐഎസ്എൽ ഏഴാം സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരുങ്ങുന്നു. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രീ-സീസൺ പരിശീലനത്തിന് തുടക്കമിട്ടു. ഗോവയിലുള്ള ഇന്ത്യൻ താരങ്ങളാണ് ഇപ്പോൾ പരിശീലനം ആരംഭിച്ചിരിക്കുന്നത്. വിദേശ താരങ്ങൾ വരും ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം ചേരും. പ്രീ-സീസൺ സ്ക്വാഡിനേയും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലീഗിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ ഡ്യുലർ സ്റ്റേഡിയത്തിലാകും പരിശീലനത്തിനിറങ്ങുക. തുടർന്ന് ഈ സീസണിലെ ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലന വേദിയായ പെഡെം സ്പോർട്സ് കോംപ്ലക്സിലെ മൈതാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് മാറും.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ സ്കോഡ്:

ഗോൾ കീപ്പേഴ്സ്

1. ആൽബിനോ ഗോമസ്
2. പ്രഭ്സുഖാൻ സിംഗ് ഗിൽ
3. ബിലാൽ ഹുസൈൻ ഖാൻ
4. മുഹീത് ഷബീർ

പ്രതിരോധം(ഡിഫൻഡേഴ്സ്)

1. ദെനെചന്ദ്ര മെയ്തേ
2. ജെസ്സൽ കാർണെയ്റോ
3. നിഷു കുമാർ
4. ലാൽറുവതാരാ
5. അബ്ദുൾ ഹക്കു
6 സന്ദീപ് സിംഗ്
7. കെൻസ്റ്റാർ ഖർഷോങ്

മധ്യനിര(മിഡ്ഫീൽഡേഴ്‌സ്)

1. സഹൽ അബ്ദുൾ സമദ്
2. ജീക്സൺ സിംഗ്
3. രോഹിത് കുമാർ
4. അർജുൻ ജയരാജ്‌
5. ലാൽതതങ്ക ഖാൽറിംഗ്
6. ആയുഷ് അധികാരി
7. ഗോട്ടിമായും മുക്താസന
8. ഗിവ്സൻ സിംഗ് മൊയ്റാങ്തേം
9. രാഹുൽ കെ പി
10. സെയ്ത്യസെൻ സിംഗ് പ്രശാന്ത് കെ
11. റീഥ്വിക് ദാസ്
12. നോൻഗ്ഡംബ നഒറേം
13. സെർജിയോ സിഡോഞ്ജ
14. ഫകുണ്ടോ പേരെയ്‌ര
15. വിസന്റെ ഗോമസ്
16. പ്രശാന്ത് കെ

മുന്നേറ്റ നിര(ഫോർവേഡ്)

1. ഷെയ്ബോർലാംഗ് ഖാർപ്പൻ
2. നഒരേം മഹേഷ്‌ സിംഗ്
3. ഗാരി ഹൂപ്പർ

മേൽപ്പറഞ്ഞവർക്ക് പുറമേ, ശേഷിക്കുന്ന വിദേശ താരങ്ങളും വരുന്ന ആഴ്ചകളിൽ ഗോവയിൽ ടീമിനൊപ്പം ചേരും. പുതുതായി പ്രഖ്യാപിച്ച സ്ക്വാഡിൽ റിസർവ് ടീമിൽ നിന്നുള്ള 7 യുവകളിക്കാരും ഉൾപ്പെടുന്നുണ്ട്. ഇതോടെ അവർക്ക് ഐ‌എസ്‌എൽ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് അന്തിമ സ്ക്വാഡിന്റെ ഭാഗമാകുന്നതിനായി കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. വിദേശ താരങ്ങളുടെയും സമ്പൂർണ്ണ കോച്ചിംഗ് സ്റ്റാഫിന്റെയും വരവോടെ പുതിയ സ്ക്വാഡിന്റെ പൂർണ്ണ പരിശീലനം ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook