ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിന് മുന്നോടിയായ മറ്റൊരു വിദേശ താരത്തേക്കൂടി ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണയെത്തുന്നത് സ്‌പാനിഷ് മിഡ്ഫീൽഡർ വിൻസന്റ് ഗോമസാണ്. ലാലീഗ താരത്തിന്റെ കടന്നുവരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

View this post on Instagram

 

Another Wednesday, another spectacular signing! @vicente4gomez has officially joined the fold! #YennumYellow #SwagathamVicente

A post shared by Kerala Blasters FC (@keralablasters) on

32കാരനായ വിൻസന്റ് സെഗുണ്ട ഡിവിഷനിൽ കളിക്കുന്ന ഡൊപ്പോർട്ടിവോ ലാ കൊറുണയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2015 മുതൽ 2018 വരെ ലാ ലീഗയിൽ കളിച്ച താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്ന മൂന്നാമത്തെ വിദേശ താരമാണ്. നേരത്തെ അർജന്റീനിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫാകുണ്ടോ പെരേരയെയും ടീമിലെത്തിയിരുന്നു. സ്‌പാനിഷ് താരം സെർജിയോ സിഡോഞ്ചയെയും ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിരുന്നു.

കിബുവിനൊപ്പം പരിശീലക പാനലിൽ അടിമുടി മാറ്റം വരുത്തിയ ബ്ലാസ്റ്റേഴ്സ് നിഷു കുമാറും പെരേര ഫകുണ്ടും അടക്കമുള്ള സൂപ്പർ താരങ്ങളെയും ഇതിനോടകം ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി തിളങ്ങിയ സഹൽ അബുദുൽ സമദ്, ജെസൽ കർണെയ്റോ എന്നിവരെ നിലനിർത്തുകയും ക്ലബ്ബ് ചെയ്തിരുന്നു.

അതേസമയം ഐഎസ്എൽ ഏഴാം സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. അനുഭവ സമ്പത്തേറിയ ടെക്നിക്കൽ ഡയറക്ടറിന്റെയും, ഹെഡ്കോച്ചിന്റെയും പിൻബലത്തിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് ക്ലബ്ബ് മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത്.

ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ യുവന്റസ് എഫ്‌സി, പാരീസ് സെന്റ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാറിലേർപ്പെട്ടു. പ്രമുഖ വിദേശ ക്ലബ്ബുകളെ കൂടാതെ ബ്രസീൽ, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook