മും​ബൈ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക സം​ഘ​മാ​യ മ​ഞ്ഞ​പ്പ​ട​യ്ക്ക് മി​ക​ച്ച ആ​രാ​ധ​ക സം​ഘ​ത്തി​നു​ള്ള ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ഓ​ണേ​ഴ്സി​ന്‍റെ പു​ര​സ്കാ​രം. മി​ക​ച്ച കാ​ണി​ക​ൾ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് മ​ഞ്ഞ​പ്പ​ട പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആർമിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പട അവാർഡ് സ്വന്തമാക്കിയത്.

മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. വി​രാ​ട് കോ​ഹ്‌​ലി ഫൗ​ണ്ടേ​ഷ​നും സ​ഞ്ജീ​വ് ഗോ​യ​ങ്ക ഗ്രൂ​പ്പും ചേ​ർ​ന്നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മഞ്ഞപ്പടയ്ക്ക് ഉണ്ടായ വളർച്ചയ്ക്കുള്ള അംഗീകാരം ആയി ഇത്. വോട്ടിംഗിലൂടെ ആയിരുന്നു വിജയികളെ കണ്ടെത്തിയത്. മഞ്ഞപ്പടയ്ക്ക് ഐ എസ് എൽ സീസണു മുന്നേ കിട്ടിയ ഒരു വലിയ ഊർജ്ജം കൂടിയായി ഈ അവാർഡ്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും മഞ്ഞപ്പട അവാർഡ് സ്വീകരിച്ചു കൊണ്ട് നന്ദി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും മഞ്ഞപ്പടയെ അവാർഡിൽ അഭിനന്ദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ