കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും സമനില ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ മൂന്നാം മത്സരത്തിലും ഡൽഹിക്കെതിരെ ബ്ലാസ്റ്റേഴ്‍സ് സമനില വഴങ്ങുകയായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.

കളിയുടെ 48-ാം മിനിറ്റിൽ മലയാളി താരം സി കെ വിനീതിന്റെ മനോഹര ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയെങ്കിലും 85-ാം മിനിറ്റിലെ ഗോളിലൂടെ ഡൽഹി ഒപ്പമെത്തുകയായിരുന്നു. ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിനീത് ഗോൾ കണ്ടെത്തുകയായിരുന്നു.

അഞ്ചാം പതിപ്പ് നന്നായി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ കരുത്തരായ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യ ഹോം മത്സരത്തിൽ മുംബൈയോട് സമനില വഴങ്ങുകയും ചെയ്തു. സ്വന്തം ആരാധകർക്ക് വിജയം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കുറി ബൂട്ട് ബ്ലാസ്റ്റേഴ്സിന് പക്ഷെ സമനില കുരുക്ക് തന്നെയായിരുന്നു ഫലം.

09.24 PM:

09.21 PM: മലയാളി താരം സി കെ വിനീത് “ഹീറോ ഓഫ് ദി മാച്ച്”

09.20 PM: മത്സരം അഞ്ച് മിനിറ്റ് അധിക സമയത്തേക്ക്

09.18 PM:

09.16 PM:

09.12 PM: ഗോൾ… മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ വിജയത്തിലെത്തിച്ച് ഡൽഹി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില ഗോൾ. അൻഡ്രിച്ച് കൽജറോവിച്ചാണ് ഡൽഹി ഗോൾ സ്കോറർ

09.10 PM: മത്സരത്തിലേക്ക് തിരിച്ചുവരാൻ ഡൽഹിയുടെയും, ആധിപത്യം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെയും നിരന്തര ശ്രമങ്ങൾ

09.07 PM: മത്സരത്തിലെ മൂന്നാം മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ഡൗങ്കലിന് പകരക്കാരനായി കിസിറ്റോ മൈതാനത്ത്

09.05 PM: പ്രീതം കൊട്ടാളിന്റെ ഫൗളിൽ കേരള ഗോൾ കീപ്പർ നവീൻ കുമാറിന് പരിക്ക്

09.03 PM: മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ഡൽഹിയുടെ നിരന്തര ശ്രമങ്ങൾ. വീണ്ടും ഡൽഹിക്ക് അനുകൂലമായ കോർണർ

09.01 PM: സി കെ വിനീതിന്റെ ഗോൾ ആഘോഷം

08.58 PM: സഹൽ അബ്ദുൾ സമദിന് പകരക്കാരനായി കെ പ്രശാന്ത് പ്ലെയിങ് ഇലവനിൽ

08.56 PM: ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദ് പരിക്കേറ്റ് മൈതാനത്തിന് പുറത്തേക്ക്

08.53 PM:

08.50 PM: രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. നിരന്തരം ഡൽഹി ഗോൾമുഖത്ത് അവസരങ്ങൾ സൃഷ്ടിക്കുകയാണ് കേരള താരങ്ങൾ

08.48 PM: മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ലോങ് ഷോട്ട് പുറത്തേക്ക്

08.45 PM: പരിക്കൻ അടവുകളുമായി താരങ്ങൾ.

08.40 PM: വീണ്ടും മികച്ചൊരു അവസരം ഡൗങ്കൽ നഷ്ടപ്പെടുത്തുന്നു

08.35 PM: ഗോൾ… മലയാളി താരം സി കെ വിനീതിന്റെ മനോഹര ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിഷ മുന്നിൽ

08.33 PM: രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നർസാരിയെ പിൻവലിച്ച് പോപ്‌ളാട്‌നിക് മൈതാനത്തേക്ക്

08.30 PM: രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങുന്നു

08.25 PM: 34-ാം മിനിറ്റിലെ ഗോൾ അവസരം

08.17 PM: ആദ്യ പകുതി അവസാനിക്കുന്നു. ഇരുടീമുകളും ഗോൾരഹിത സമനില വഴങ്ങി പിരിയുന്നു

08.15 PM: കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സിന് പുറത്ത് നിന്ന് ഡൽഹിക്കനുകൂലമായ ഫ്രീകിക്ക്

08.13 PM: മത്സരത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് കോർണർ നേടിയെടുക്കുന്നു

08.10 PM: 22-ാം മിനിറ്റിൽ സ്റ്റോജനോവിച്ചിന്റെ ബുള്ളറ്റ് ഷോട്ട്. വീഡിയോ കാണാം

08.08 PM: വീണ്ടും ഡൽഹി മുന്നേറ്റം. കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി രക്ഷപ്പെടുന്നു

08.05 PM: കേരളത്തിന് മികച്ച മറ്റൊരു അവസരം. ബ്ലാസ്റ്റേഴ്സ് പകുതിയിൽ നിന്ന് പന്തുമായി വിനീതിന്റെ മുന്നേറ്റം. പന്ത് ലാൽറുവാത്താരയിലേക്ക്, അവിടെ നിന്ന് സ്റ്റോജനോവിച്ചിലേക്കും. സ്റ്റോജനോവിച്ചിന്റെ ഷോട്ട് നെറ്റിൽ തട്ടി പുറത്തേക്ക്

08.00 PM: ഡൽഹിക്ക് വേണ്ടി നാരായൻ ദാസിന്റെ മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പോസ്റ്റിന് മുന്നിൽ നവീൻ കുമാർ തട്ടിയകറ്റുന്നു

07.58 PM: വീണ്ടും ഡൽഹിയുടെ കോർണർ. ഇത്തവണ ഭാഗ്യം കൊണ്ട് മാത്രം ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുന്നു

07.55 PM: കൊച്ചിയിൽ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് ഡൽഹിക്ക് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ സാധിച്ചിട്ടുള്ളു

07.52 PM: മത്സരത്തിന്റെ ഗതി തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ സ്റ്റോജനോവിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഡൽഹി ഗോൾ കീപ്പർ തട്ടിയകറ്റുന്നു

07.50 PM: കൊച്ചിയിൽ മഴ

07.48 PM: ബോക്സിന് പുറത്ത് നിന്ന് കേരളതാരം ഹോളിചരൻ നർസാരിയുടെ ഇടംകാലിൽ നിന്നുള്ള ലോങ് റേഞ്ചർ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്

07.45 PM: കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾമുഖത്ത് നിരന്തരം അവസരങ്ങൾ സൃഷ്ടിച്ച് ഡൽഹി. 15 മിനിറ്റിനിടയിൽ മൂന്ന് കോർണറുകളാണ് ഡൽഹി നേടിയെടുത്തത്

07.40 PM:

07.35 PM: മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കോർണർ നേടി ആധിപത്യം ഉറപ്പിക്കാനുള്ള ഡൽഹി നീക്കം

07.30 PM: കിക്കോഫ്… ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം മത്സരത്തിന് കൊച്ചിയിൽ കിക്കോഫ്

07.25 PM: ഇരു ടീമുകളും മൈതാനത്തേക്ക്

07.15 PM: മത്സരത്തിന് വെല്ലുവിളിയായി കൊച്ചിയിൽ ചെറിയ രീതിയിൽ മഴ

07.10 PM:

ഫോട്ടോ: നിതിൻ

07.05 PM: പ്രളയത്തിൽ രക്ഷപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച സൈനികരെ ആദരിക്കുന്ന മത്സരത്തിൽ പട്ടാള വേഷത്തിൽ മോഹൻലാൽ

07.00 PM: അഞ്ചാം പതിപ്പിൽ ആദ്യമായാണ് സി കെ വിനീത് ആദ്യ ഇലവനിൽ ഇടം പിടിക്കുന്നത്

06.55 PM: മഞ്ഞകടലായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം

06.50 PM: ഡൽഹി ടീമിനെ നയിക്കുന്നത് പ്രതിരോധ താരം പ്രീതം കൊട്ടാൾ

06.45 PM: ആദ്യ ഇലവൻ: സറ്റോജനോവിച്ച്, ഡൗങ്കൽ,ഹോളിചരൻ നർസാരി, സി കെ വിനീത്, സഹൽ അബ്ദുൾ സമദ്, നിക്കോള ക്രമറേവിച്ച്, സന്ദേശ് ജിങ്കൻ, ലാൽറുവാത്താര, റാകിപ്പ്, ലാകിച്ച് പെസിച്ച്, നവീൻ കുമാർ.

06.38 PM: കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക 4-1-4-1 ശൈലിയിൽ

06.35 PM: സി.കെ വിനീത് ആദ്യ ഇലവനിൽ. ഇതോടെ രണ്ട് മലയാളി താരങ്ങൾ ആദ്യ ഇലവനിൽ കളിക്കും. സഹൽ അബ്ദുൾ സമദും അന്തിമ ടീമിൽ ഇടം പിടിച്ചു

06.30 PM: ആദ്യ ഇലവനിൽ രണ്ട് മാറ്റവുമായി ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ഗോൾ കീപ്പർ ധീരജ് സിങിന് പകരം നവീൻ കുമാർ ടീമിൽ.

06.20 PM: ജിങ്കനും ഹ്യൂം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ

06.10 PM: ഒർമ്മകൾ പുതുക്കി ഇയാൻ ഹ്യും കൊച്ചിയിൽ

06.00 PM: വിജയപ്രതീക്ഷകൾ പങ്ക് വെച്ച് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ

ഫോട്ടോ: നിതിൻ

05.50 PM: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം കീഴടക്കി ബ്ലാസ്റ്റേഴ്സ് ആരാധകർ

05.40 PM: കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പനമ്പള്ളി നഗറിൽ പരീശിലനത്തിൽ

05.30 PM: ബ്ലാസ്റ്റേഴ്സ് ഗോൾവല കാക്കുന്നത് കൗമാരതാരം ധീരജ് സിങാണ്. രണ്ട് മത്സരങ്ങളിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ധീരജ് മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിനായി പുറത്തെടുക്കുന്നത്.

05.20 PM: ആവേശപോരട്ടത്തിന് വീര്യം പകരാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ കൊച്ചിയിൽ

05.10 PM: കണക്കിലെ കളിയിൽ കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിൽ. ഇതുവരെ ഇരു ടീമുകളും നേർക്കുനേർ വന്നത് പത്ത് തവണ. ഇതിൽ അഞ്ചിലും വിജയം ബ്ലാസ്റ്റേഴ്സിന് തന്നെ. മൂന്ന് മത്സരങ്ങൾ ഡൽഹി ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു.

05.00 PM: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ

ആദ്യ വിജയം കൊതിച്ചിറങ്ങുന്ന ഡൽഹിയും, സ്വന്തം കാണികൾക്ക് മുന്നിൽ വിജയമൊരുക്കാൻ ബ്ലാസ്റ്റേഴ്സും ശ്രമിക്കുമ്പോൾ മത്സരം കടുത്തതാകുമെന്ന് ഉറപ്പ്. ഇത്തവണയും പൂർണ്ണ പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് ആരാധകരും ഗ്യാലറി നിറയുമെന്നാണ് പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook