കൊല്‍ക്കത്ത: എറ്റികെയെ നേരിടാന്‍ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍പിലുള്ള ലക്ഷ്യം കിരീമാണ് അതിനാല്‍ തന്നെ വരുന്ന കളികളില്‍ ജയിക്കുക എന്നതില്‍ മാത്രമാണ് തന്‍റെ മുന്നിലുള്ള ലക്ഷ്യം എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ്‌ ജെയിംസ്.

” അവര്‍ രണ്ട് തവണ ചാമ്പ്യന്‍ഷിപ്പ് കിട്ടിയിട്ടുണ്ട്. നമുക്ക് ഒരു തവണ പോലും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഉത്തരം ലളിതമാണ്, നാല് കളിയും ജയിച്ച് പ്ലേ ഒഫിലേക്ക് കടക്കുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം. എറ്റികെയെ കുറിച്ചുള്ള മത്സരത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

തന്റെ ടീമിനെ കുറിച്ച് പൂര്‍ണ തൃപ്തിയാണ് മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പ്രകടിപ്പിച്ചത് ” താരങ്ങളെ അവരുടെ മികവിലെത്താന്‍ നമ്മള്‍ അനുവദിച്ചു. വളരെയേറെ മികവുകളുള്ള സ്ക്വാഡ് ആണ് നമ്മുടെത്. ഇത്രയും നല്ല താരങ്ങള്‍ ഉള്ളതില്‍ ഞാന്‍ സന്തുഷ്ടനാണ്. മുന്നോട്ടേക്ക് പോവുക എന്നത് മാത്രമാണ് എന്‍റെ ലക്ഷ്യം” കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മികച്ചൊരു മടങ്ങിവരവിനെ കുറിച്ചുള്ള ചോദ്യത്തിന് ഡേവിഡ്‌ ജെയിംസ് മറുപടി പറഞ്ഞു.


കൊല്‍ക്കത്തയില്‍ പരിശീലിക്കുന്ന ബ്ലാസ്റ്റേ‌സ് സ്ക്വാഡ്

ബെര്‍ബറ്റോവിന്‍റെ നേതൃ ഗുണത്തെ പ്രശംസിച്ച മുന്‍ ലിവര്‍പൂള്‍ കോച്ച് ദിമിറ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട് എന്ന് അറിയിച്ചു. ” അദ്ദേഹം പരിശീലനത്തില്‍ മടങ്ങി വന്നിട്ടുണ്ട്. പ്രചോദനം ആണ് ബെര്‍ബറ്റോവ്, നായകന്‍. അടുത്ത കളികളിലായി അദ്ദേഹം നമുക്ക് പോയന്‍റും നേടിത്തരും.” ബെര്‍ബറ്റോവ് കളിച്ചേക്കും എന്ന സൂചന കൂടി നല്‍കുകയായിരുന്നു മുന്‍ ലിവര്‍പൂള്‍ താരം.

ഐഎസ്എല്‍ ഓരോ സീസണ്‍ പിന്നിടുമ്പോഴേക്കും താരങ്ങളുടെ നിലവാരവും വര്‍ദ്ധിക്കുന്നതായി ഡേവിഡ്‌ ജെയിംസ് നിരീക്ഷിച്ചു. അടുത്ത സീസണ്‍ ആവുമ്പോഴേക്കും മികച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുമെന്നും ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ പറഞ്ഞു.

ടെഡി ഷെറിങ്ഹാമില്‍ നിന്നും ആഷ്ലി വെസ്റ്റ്‌വൂഡ് മുഖ്യ പരിശീലനം ഏറ്റെടുത്തതോടെ എറ്റികെ തികച്ചും പുതിയൊരു ടീമാണ് എന്ന അഭിപ്രായമാണ് ഡേവിഡ്‌ ജെയിംസ് പങ്കുവെച്ചത്. “ആഷ്ലി വന്നതിന് ശേഷം അവരുടെ ടീമില്‍ മാറ്റം വന്നിട്ടുണ്ട്. എറ്റികെയെ വിലയിരുത്തിയ ശേഷമാകും നമ്മുടെ തന്ത്രങ്ങള്‍ ഒരുങ്ങുക.” അവരുടെ പോരായ്മകളെ മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാക്കും എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ഡേവിഡ്‌ ജെയിംസ് നിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ