കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് സൂചനനല്‍കിയിരുന്നു. ഇപ്പോഴിതാ ആ സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. സച്ചിന്‍.. സച്ചിന്‍ എന്ന് ആര്‍ത്തു വിളിച്ചിരുന്ന മഞ്ഞപ്പട ഇനി വിളിക്കുക, ലാ ലാ ലാലേട്ടാ എന്നായിരിക്കും. കാരണം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്റ് അംബാസിഡര്‍ മോഹന്‍ലാലാണ്.

ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് മഞ്ഞപ്പട മാനേജ്‌മെന്റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍.

കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്റെ ഊര്‍ജം നിലനിര്‍ത്താനാണ് മഞ്ഞപ്പട മോഹന്‍ലാലിനെ അംബാഡിറാക്കിയിരിക്കുന്നത്. പ്രിയതാരവും പ്രിയടീമും ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ