ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ നായകൻ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ ബർത്ത്‌ലോമിയോ ഓഗ്ബച്ചെയായിരിക്കും പുതിയ സീസണിൽ ക്ലബ്ബിനെ നയിക്കുക. നൈജീരിയൻ താരമായ ഓഗ്ബച്ചെ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ നായകനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉരുക്ക് കോട്ടയായി പ്രതിരോധം കാക്കുന്ന ജിങ്കാന് പകരമാണ് ഇത്തവണ ഓഗ്‌ബച്ചെ നായകനാകുന്നത്. കഴിഞ്ഞ രണ്ട് സീസണിലും ക്ലബ്ബിനെ നയിച്ചത് ജിങ്കനായിരുന്നു.

Also Read: ISL: പുതിയ അങ്കത്തിന് പുതിയ പടച്ചട്ട; കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ചു

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്രെ മിന്നും താരമായിരുന്ന ഒഗ്ബച്ചെ. ക്ലബ്ബിനായ 18 മത്സരങ്ങളിൽ നിന്ന് ഒഗ്ബച്ചെ 12 ഗോളുകളും സ്വന്തമാക്കിയ നൈജീരിയക്കാരൻ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമ്മനുവേണ്ടിയും അൽവസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം നോർത്ത് ഈസ്റ്റിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്ന എൽക്കോ ഷട്ടോരി ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തിയതോടെയാണ് ഓഗബച്ചെയും കൂടുമാറിയത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ് ഓഗ്ബച്ചെ.

Also Read: ISL: ഷട്ടോരിയുടെ കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുതിർന്ന താരം ടി.പി.രഹ്നേഷ്, സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ഉൾപ്പടെ ഏഴ് മലയാളി താരങ്ങൾ ടീമിൽ ഇടം നേടി. മൂന്ന് ഗോളിമാർ, എട്ട് ഡിഫൻഡർമാർ, പത്തു മിഡ് ഫീൽഡർമാർ, നാല് ഫോർവേർഡ് കളിക്കാർ എന്നിവരടങ്ങുന്ന 25അംഗ ടീമിനെയാണ് പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook