കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോൽവി. ചെന്നെെയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് കേരളത്തിന്റെ മഞ്ഞപ്പട തോറ്റത്. രണ്ട് പകുതികളിലും ചെന്നെെയിൻ എഫ്‌സി മൂന്ന് വീതം ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്‌സിന് ആകെ നേടാൻ സാധിച്ചത് മൂന്ന് ഗോളുകൾ മാത്രം.
ഒഗ്‌ബച്ചെയാണ് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂന്ന് ഗോളുകളും നേടിയത്. ഐഎസ്‌എൽ ചരിത്രത്തിലെ 22-ാം ഹാട്രിക് ആണ് ഒഗ്‌ബച്ചെ ഇന്ന് നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.
— Kerala Blasters FC (@KeralaBlasters) February 1, 2020
15 കളികൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സിനുള്ളത് 14 പോയിന്റ് മാത്രമാണ്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് സാധ്യത ബ്ലാസ്റ്റേഴ്‌സിനു നഷ്‌ടമായി. ശേഷിക്കുന്ന മൂന്ന് മത്സരത്തിൽ ജയിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിൽ കയറാൻ സാധിക്കില്ല.