കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ എൽക്കോ ഷട്ടോരിയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഇഷ്ഫാക്ക് അഹ്മദാണ് ടീമിന്റെ സഹപരിശീലകൻ.
മുതിർന്ന താരം ടി.പി.രഹ്നേഷ്, സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ഉൾപ്പടെ ഏഴ് മലയാളി താരങ്ങൾ ടീമിൽ ഇടം നേടി. മൂന്ന് ഗോളിമാർ, എട്ട് ഡിഫൻഡർമാർ, പത്തു മിഡ് ഫീൽഡർമാർ, നാല് ഫോർവേർഡ് കളിക്കാർ എന്നിവരടങ്ങുന്ന 25അംഗ ടീമിനെയാണ് പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.
Kerala Blasters FC Full Squad: കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്
ഗോൾ കീപ്പർ
1. ഷിബിൻ രാജ്
2. ടിപി രഹനേഷ്
3. ബിലാൽ ഖാൻ
ഡിഫൻഡർ
1. പ്രീതം കുമാർ സിംഗ്
2 മുഹമ്മദ് റാക്കിപ്
3.ജെസ്സെൽ കാർണയ്റോ
4. അബ്ദുൾ ഹക്കു
5. ജൈറോ റോഡ്രിഗസ്
6. സന്ദേശ് ജിങ്കാൻ
7. ഗിയാനി സുവർലോൺ
8. ലാൽ റുവാ താര
മിഡ് ഫീൽഡർ
1. മുഹമ്മദ് മുസ്‌തഫ നിംഗ്
2. സാമുവേൽ ലാൽ മുവാൻപുയ
3. ഡാരൻ കാൽഡെയ്‌റ
4. സെയ്ത് സെൻ സിംഗ്
5. പ്രശാന്ത് കെ
6. മരിയോ ആർകെയ്സ്
7. സഹൽ അബ്ദുൾ സമദ്
8. സെർജിയോ സിഡോഞ്ഞ
9. ഹലി ചരൺ നർസാരി
10. ജീക്സൺ സിംഗ് തനോജം
ഫോർവേഡ്
1. റാഫേൽ മെസ്സി ബൗളി
2. രാഹുൽ കെ പി
3. ബർത്തലോമിയോ ഓഗ്‌ബെച്ചേ
4. മുഹമ്മദ് റാഫി
പുതിയ പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചു. ടീമിന്റെ തനത് മഞ്ഞ നിറത്തിൽ തന്നെയാണ് പുതിയ ജഴ്സിയും ക്ലബ്ബ് അവതരിപ്പിച്ചിരിക്കുന്നത്. മഞ്ഞ ജഴ്‌സിയും നീല നിറത്തിലുള്ള ഷോര്‍ട്‌സുമായിരിക്കും പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അണിയുക.
കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയും ഷോര്‍ട്‌സും മഞ്ഞയായിരുന്നു. നേരത്തെ നീല നിറത്തിലുള്ള ഷോർട്സ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരിടവേളയ്ക്ക് ശേഷമാണ് നീല നിറം ഒഫിഷ്യൽ കിറ്റിന്റെ ഭാഗമാകുന്നത്. എന്നാൽ കഴിഞ്ഞ സീസണുകളിൽ ടീം ജേഴ്സിയിലെ ട്രേഡ് മാർക്കായിരുന്ന കൊമ്പൻ പുതിയ ജേഴ്സിയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.