scorecardresearch

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; പുതിയ സീസണിൽ നായകൻ സീസൻ

20 അംഗ ടീമിൽ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്

20 അംഗ ടീമിൽ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്

author-image
Sports Desk
New Update
santhosh trophy, kerala vs services, football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ

കൊച്ചി: സന്തോഷ‌് ട്രോഫി ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വി.പി.ഷാജി പരിശീലിപ്പിക്കുന്ന ടീമിനെ നയിക്കുന്നത് സീസൻ.എസ് ആണ്. ടീമിൽ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിർത്താനാകും ഇക്കുറി ഇറങ്ങുക.

Advertisment

ഗോൾകീപ്പർമാർ: വി.മിഥുൻ (ഉപ നായകൻ) മുഹമ്മദ് അസർ, അജ്മൽ.എസ്.

പ്രതിരോധ നിര: മുഹമ്മദ് ഷരീഫ് വൈ.പി, അലക്സ് സജി, രാഹുൽ വി.രാജ്, ലിജോ.എസ്, മുഹമ്മദ് സലാഹ്, ഫ്രാൻസിസ് .എസ്, സഫ്‌വാൻ .എം

മധ്യനിര: സീസൻ .എസ്, ഗിഫ്റ്റി സി.ഗ്രേഷ്യസ്, മുഹമ്മദ് ഇനയത്ത്, മുഹമ്മദ് പറക്കോട്ടിൽ, ജിപ്സൺ ജസ്റ്റസ്, ജിതിൻ .ജി

മുന്നേറ്റ നിര: അനുരാഗ് പി.സി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിൻ ദാസ്, ജിത്ത് പൗലോസ്

Advertisment

പ്രാഥമിക റൗണ്ടിൽ ദക്ഷിണ മേഖല മത്സരങ്ങളാണ് നടക്കുക. തെലങ്കാന, സർവീസസ്, പോണ്ടിച്ചേരി എന്നീ ടീമുകളാണ് ദക്ഷിണ മേഖല മത്സരങ്ങളിൽ കേരളത്തിന്റെ എതിരാളികൾ. ഫെബ്രുവരി നാലിനാണ് ദക്ഷിണ മേഖല മത്സരങ്ങൾ ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ നെയ്‍വേലിയിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഫെബ്രുവരി 4: കേരള vs തെലങ്കാന

ഫെബ്രുവരി 6: കേരള vs പോണ്ടിച്ചേരി

ഫെബ്രുവരി 8: കേരള vs സർവീസസ്

Santhosh Trophy Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: