Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

‘ഗോള്‍ഡന്‍ റണ്‍’; രണ്ട് മണിക്കൂറില്‍ മാരത്തണ്‍ ഫിനിഷ് ചെയ്ത് കിപ്‌ചോജ്

നിലവില്‍ കിപ്‌ചോജിന്റെ പേരിലുള്ള റെക്കോര്‍ഡ് രണ്ട് മണിക്കൂര്‍ ഒരു മിനുറ്റ് 39 സെക്കന്‍ഡാണ്

മാരത്തണില്‍ ചരിത്ര നേട്ടം കുറിച്ച് കെനിയയുടെ എല്യുഡ് കിപ്‌ചോജ്. രണ്ട് മണിക്കൂറിനുള്ളില്‍ മാരത്തണ്‍ ഓടി തീര്‍ത്ത ആദ്യ താരമായി മാറിയിരിക്കുകയാണ് കിപ്‌ചോജ്. എന്നാല്‍ കിപ്‌ചോജിന്റെ നേട്ടം ഔദ്യോഗിക നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടില്ല.

ഒളിമ്പിക് മാരത്തണ്‍ ചാംപ്യനും ലോക റെക്കോര്‍ഡിന് ഉടമയുമായ കിപ്‌ചോജ് ഒരു മണിക്കൂറും 59 മിനുറ്റും 40 സെക്കന്‍ഡും കൊണ്ടാണ് വിയന്നയില്‍ നടന്ന മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കിപ്‌ചോജ് എടുത്ത ശരാശരി സമയം രണ്ടര മിനുറ്റ് മാത്രമാണ്. 26.2 മൈല്‍ ദൂരമാണ് കിപ്‌ചോജ് ഓടി തീര്‍ത്തത്.

നിലവില്‍ കിപ്‌ചോജിന്റെ പേരിലുള്ള റെക്കോര്‍ഡ് രണ്ട് മണിക്കൂര്‍ ഒരു മിനുറ്റ് 39 സെക്കന്‍ഡാണ്. 2018 ലെ ബെര്‍ലിന്‍ മാരത്തണിലായിരുന്നു ഈ നേട്ടം. വിയന്നയിലേത് ഔദ്യോഗിക മത്സരമല്ല. അതിനാല്‍ ഇത് പുതിയ ലോക റെക്കോര്‍ഡായി പരിഗണിക്കില്ല. പകുതി ദൂരം പിന്നിടാന്‍ കിപ്‌ചോജിന് വേണ്ടി വന്നത് 59 മിനുറ്റും 35 സെക്കന്‍ഡുമായിരുന്നു.

കഴിഞ്ഞ ആഴ്ച തന്റെ വിയന്നയിലെ മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചപ്പോള്‍ കിപ്‌ചോജ് പറഞ്ഞത്, ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തിയത് പോലെ വിയന്നയില്‍ താന്‍ ചരിത്രം കുറിക്കുമെന്നായിരുന്നു. ആ വാക്കുകള്‍ അദ്ദേഹമിന്ന് പാലിച്ചിരിക്കുകയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kenyas eliud kipchoge runs unofficial marathon in under two hours

Next Story
കിരീടമണിയാന്‍ മഞ്ജു റാണി; മുന്‍ ലോക ചാംപ്യനെ അട്ടിമറിച്ച് ഫൈനലില്‍Manju Rani, മഞ്ജു റാണി,Boxing World Championship, ബോക്സിങ് ചാംപ്യന്‍ഷിപ്പ്,Indian Boxer Manju Rani, Boxing, Boxing Championship, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com