‘കാശ് വേണ്ട, കളിക്കാന്‍ തയ്യാര്‍’; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് അപേക്ഷിച്ച് ഇതിഹാസ താരം

കഴിഞ്ഞ ജൂലൈയിൽ എ ലീഗ് ടീമായ മെല്‍ബണ്‍ വിക്ടറിയുമായുള്ള ഹോണ്ടയുടെ കരാര്‍ അവസാനിച്ചു. ഇതോടെ പുതിയ ക്ലബ്ബ് തേടുകയാണ് ജപ്പാന്‍ താരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് അവസരം ചോദിച്ച് ജപ്പാന്‍ ഇതിഹാസ താരം കെയ്‌സുകി ഹോണ്ട. ക്ലബ്ബില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്നും അവസരം നല്‍കണമെന്നും താരം ട്വീറ്റ് ചെയ്തു. ഹോണ്ടയുടെ അപ്രതീക്ഷിത ട്വീറ്റിൽ ആരാധകരും ടീമുമെല്ലാം ആശങ്കയിലാണ്.

കഴിഞ്ഞ ജൂലൈയിൽ എ ലീഗ് ടീമായ മെല്‍ബണ്‍ വിക്ടറിയുമായുള്ള ഹോണ്ടയുടെ കരാര്‍ അവസാനിച്ചു. ഇതോടെ പുതിയ ക്ലബ്ബ് തേടുകയാണ് ജപ്പാന്‍ താരം. പണം വേണ്ടെന്നും മഹത്തായ ടീമിനും താരങ്ങള്‍ക്കുമൊപ്പം കളിക്കാനാണ് ആഗ്രഹമെന്നുമാണ് ഹോണ്ടയുടെ ട്വീറ്റ്.

Read More: ജപ്പാന്റെ ‘ഹീറോ ഹോണ്ട’; പെലെയെ സ്വപ്‌നം കണ്ട് വളര്‍ന്നവന്‍

ഇംഗ്ലണ്ടില്‍ ഇതിന് മുമ്പ് കളിച്ചിട്ടില്ലെങ്കിലും എസി മിലാന്റേയും സിഎസ്‌കെ മോസ്‌കോയുടേയും താരമായിരുന്ന ഹോണ്ട യൂറോപ്പില്‍ 200 ല്‍ പരം മത്സരം കളിച്ചിട്ടുണ്ട്. മിലാന്റെ ഇതിഹാസ താരങ്ങളിലൊരാണ് ഹോണ്ട.

ജപ്പാന്റെ എക്കാലത്തേയും മികച്ച താരമായി വിലയിരുത്തപ്പെടുന്ന ഹോണ്ട 98 മത്സരങ്ങളില്‍ നിന്നും 37 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന് പിന്നാലെ താരം രാജ്യാന്തര തലത്തില്‍ നിന്നും വിരമിച്ചു. ഹോണ്ടയുടെ ട്വീറ്റില്‍ എങ്ങനെയായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതികരിക്കുകയെന്നത് കണ്ടറിയണം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Keisuke honda beggs manchester united for a free contract302680

Next Story
ലക്ഷ്യം ലോകകപ്പ്, ധോണിക്കപ്പുറം ബിസിസിഐ ചിന്തിക്കണം: ഗൗതം ഗംഭീർms dhoni, dhoni, dhoni gloves, dhoni balidan gloves, dhoni army gloves, world cup, world cup 2019, dhoni world cup, bcci dhoni, icc dhoni gloves, cricket news, indina express,ind vs SA, ms dhoni, army insignia dagger, ms dhoni gloves dagger, ms dhoni para military force dagger, ms dhoni army rank, viral news, cricket news, sports news,bcci, icc
The moderation of comments is automated and not cleared manually by malayalam.indianexpress.com