Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഗബ്ബര്‍ സ്റ്റൈലില്‍ ധവാന്റെ വിക്കറ്റ് ആഘോഷിച്ച് വിന്‍ഡീസ് താരത്തിന്റെ പരിഹാസം

തുടയില്‍ കൈ അടിച്ച ശേഷം കൈ വാനിലേക്ക് ഉയര്‍ത്തുന്ന ധവാന്‍ സ്‌റ്റൈല്‍ വന്‍ ഹിറ്റാണ്. ക്യാച്ച് എടുത്ത ശേഷം സ്ഥിരം ഇങ്ങനെയാണ് ധവാന്‍ ആഘോഷിക്കാറ്. അതേ രീതിയില്‍ തന്നെ തിരിച്ചടിച്ചു കൊണ്ട് ഇന്ത്യന്‍ താരത്തെ പരിഹസിച്ചിരിക്കുകയാണ് പോള്‍.

കഴിഞ്ഞ കളിയിലെ പരാജയത്തിന് ഇന്ന് ജയത്തോടെ മറുപടി പറയാം എന്ന് കരുതിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ മികച്ച കൂട്ടുകെട്ട്, പക്ഷെ മുന്നോട്ട് കൊണ്ടു പോകാനായില്ല. 71-ാം റണ്‍സിലെത്തി നില്‍ക്കെ ശിഖര്‍ ധവാന്‍ പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടി ലഭിച്ചത്. ധവാനെ കീമോ പോള്‍ ആണ് പുറത്താക്കിയത്.

ധവാന്റെ പുറത്താകലില്‍ ശ്രദ്ധേയമായത് പോളിന്റെ ആഘോഷമായിരുന്നു. ധവാന്റെ പ്രശസ്തമായ കബഡി സ്റ്റൈലിലുള്ള തൈ ഫൈവിനെ അനുകരിച്ചു കൊണ്ടായിരുന്നു പോളിന്റെ വിക്കറ്റ് ആഘോഷം. തുടയില്‍ കൈ അടിച്ച ശേഷം കൈ വാനിലേക്ക് ഉയര്‍ത്തുന്ന ധവാന്‍ സ്‌റ്റൈല്‍ വന്‍ ഹിറ്റാണ്. ക്യാച്ച് എടുത്ത ശേഷം സ്ഥിരം ഇങ്ങനെയാണ് ധവാന്‍ ആഘോഷിക്കാറ്. അതേ രീതിയില്‍ തന്നെ തിരിച്ചടിച്ചു കൊണ്ട് ഇന്ത്യന്‍ താരത്തെ പരിഹസിച്ചിരിക്കുകയാണ് പോള്‍.

അതേസമയം, കളി പതിയെ വിന്‍ഡീസ് തിരിച്ചു പിടിച്ചിരിക്കുകയാണ്. ധവാന് പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയും പുറത്തായതോടെയാണ് ഇന്ത്യന്‍ നില പരുങ്ങലിലായത്. 16 റണ്‍സ് മാത്രമെടുത്താണ് കോഹ്‌ലി പുറത്താകുന്നത്. റോച്ചാണ് കോഹ്‌ലിയെ പുറത്താക്കിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മ്മ ക്രീസിലുണ്ട്. രോഹിത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Keema paul mocks shikhar dawan with gabbar style

Next Story
ഇന്ത്യന്‍ ടീമില്‍ നിന്നുമുള്ള പുറത്താക്കല്‍; കൈയ്യടി നേടി ധോണിയുടെ പ്രതികരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com