തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻഡ് ബി വിനോദ് രാജിവെച്ചു. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെതിരെ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് വിനോദ് രാജിവെച്ചത്. ഇടുക്കി ജില്ല ക്രിക്കറ്റ് അസോസിയേഷന്രെ സെക്രട്ടറി സ്ഥാനവും വിനോദ് വഹിച്ചിരുന്നു. ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നും ആരോപണങ്ങൾക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിനോദിന് പകരം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല റോങ്ക് ളിന്‍ ജോണിന് നല്‍കി.

ഇടുക്കിയിലെ സ്റ്റേഡിയം നിർമ്മാണത്തിന്രെ പേരിൽ വൻ അഴിമതി നടന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി ജില്ല അസോസിയേഷനെ സസ്പന്റ് ചെയ്ചെയുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ