തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗം ടി.സി മാത്യു രാജിവച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമുൾപ്പെടെ കെസിഎയിലെ എല്ലാ സ്ഥാനങ്ങളും ടി.സി മാത്യു ഒഴിഞ്ഞു. രാജിയോടെ ടി.സി മാത്യുവിന് ബിസിസിഐയിലെ അംഗത്വം നഷ്ടമാകും.
ജനുവരിയിൽ തന്നെ എല്ലാ പദവികളും ഒഴിഞ്ഞതാണെന്ന് ടി.സി മാത്യു പറഞ്ഞു. കെസിഎയിലെ സമ്മർദങ്ങളെ തുടർന്നാണ് ടി.സി മാത്യുവിന്റെ രാജിയെന്നാണ് അറിയുന്നത്.
ബി.സി.സി.ഐയിലെ ശുദ്ധീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോധ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഈ വർഷം ആദ്യത്തോടെ ടി.സി.മാത്യു അടക്കമുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധികൾ തങ്ങളുടെ സ്ഥാനം രാജിവച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയുമെന്നാണ് കെ.സി.എ വൃത്തങ്ങൾ നൽകുന്ന സൂചന.