KBFC vs MCFC, ISL 2019-2020 Live: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ കേരളത്തെ പരാജയപ്പെടുത്തിയത്. കളിയുടെ 82-ാം മിനിറ്റിൽ അമിനെ ചെർമിതി നേടിയ ഗോളാണ് മുംബൈയ്ക്ക് വിജയം ഒരുക്കിയത്.
FULL-TIME KBFC 0-1 MCFC@Chermiti9N's neat finish and @Amrinder_1's last-minute wonder save helps @MumbaiCityFC register their first-ever #HeroISL victory in Kochi.#KERMUM #LetsFootball #TrueLove
— Indian Super League (@IndSuperLeague) October 24, 2019
വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഗോൾ മാത്രം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും കളിച്ചതെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ മുംബൈക്ക് മാത്രമാണ് കഴിഞ്ഞത്. സ്വന്തം തട്ടകത്തിൽ ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ തോൽവി വഴങ്ങേണ്ടിയും വന്നു.
തുടർച്ചയായ മിസ് പാസുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഗോളന്നുറപ്പിച്ച ഒന്നിലധികം സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും പൂർത്തികരിക്കാനായില്ല. മുംബൈയുടെ ഒരുപിടി മുന്നേറ്റങ്ങളെ ഫലപ്രദമായി നേരിട്ട പ്രതിരോധനിരയാണ് തോൽവിയുടെ ആഘാതം കുറച്ചത്.
Outside the box, outside of the boot… Just outside of goal!
Watch #KERMUM LIVE on @hotstartweets – https://t.co/4Yl65KFVna
JioTV users can watch it LIVE on the app.#ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/ZeLta88pX8
— Indian Super League (@IndSuperLeague) October 24, 2019
അവസാന മിനിറ്റിൽ ഓഗ്ബച്ചെയുടെ ഷോട്ട് സമനില പ്രതീക്ഷ നൽകിയെങ്കിലും അവിടെയും ഭാഗ്യം ബ്ലാസ്റ്റേഴ്സിനെതിരായിരുന്നു.
മൂന്ന് മലയാളി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെയിങ് ഇലവനിൽ ഇന്ന് കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ സഹലും പ്രശാന്തും കളിച്ചിരുന്നെങ്കിലും യുവതാരം രാഹുലിന് ഇന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ അവസരം ലഭിച്ചത്.