scorecardresearch

59ാം വയസിൽ പുതിയ ക്ലബിലേക്ക് കസുയോഷി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോളർ

Kazuyoshi Miura Japan Footballer New Clubr: 59ാമത്തെ വയസിലും ഫിറ്റ്നസ് കൊണ്ട് ലോകത്തെ ഞെട്ടിച്ചാണ് കസുയോഷി മിയുറ കാൽപന്തിനെ നെഞ്ചോട് ചേർക്കുന്നത്.

Kazuyoshi Miura Japan Footballer New Clubr: 59ാമത്തെ വയസിലും ഫിറ്റ്നസ് കൊണ്ട് ലോകത്തെ ഞെട്ടിച്ചാണ് കസുയോഷി മിയുറ കാൽപന്തിനെ നെഞ്ചോട് ചേർക്കുന്നത്.

author-image
Sports Desk
New Update
Kazuyoshi Miura Footballer

Kazuyoshi Miura (Source: Facebook)

Kazuyoshi Miura: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ കസുയോഷി മിയുറ പുതിയ ക്ലബിൽ ചേർന്നു. 59ാമത്തെ വയസിൽ ജാപ്പനിസ് ഫുട്ബോൾ ഇതിഹാസമായ കസുയോഷി മൂന്നാം ഡിവിഷൻ ജെ ലീഗ് ടീമായ ഫുക്കുഷിമ യുനൈറ്റഡിന് വേണ്ടിയാണ് ഇനി വരുന്ന സീസണിൽ കളിക്കുക. 

Advertisment

തന്റെ ഫുട്ബോൾ കരിയറിലെ 41ാമത്തെ സീസൺ ആണ് കിങ് കസു എന്ന വിളിപ്പേരുള്ള കസുയോഷി കളിക്കാൻ ഒരുങ്ങുന്നത്. 59ാമത്തെ വയസിലും ഫിറ്റ്നസ് കൊണ്ട് ലോകത്തെ ഞെട്ടിച്ചാണ് കസുയോഷി കാൽപന്തിനെ നെഞ്ചോട് ചേർക്കുന്നത്. നാലാം ഡിവിഷൻ ക്ലബ് ആയ അത്ലറ്റിക്കോ സുസുകയിൽ നിന്ന് ലോൺ ആയാണ് ഫുക്കുഷിമ യുനൈറ്റഡിലേക്കുള്ള കസുയോഷിയുടെ ട്രാൻസ്ഫർ. 

Also Read: Adrian Luna Transfer: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് അഡ്രിയാൻ ലൂണ; ചേക്കേറൽ വിദേശ ക്ലബിലേക്ക്

ബ്രസിലീയൻ ക്ലബായ സാന്റോസിൽ കളിച്ചാണ് കസുയോഷി ശ്രദ്ധ പിടിക്കുന്നത്. പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ഫുട്ബോൾ ക്ലബുകളിൽ കസുയോഷി കളിച്ചു. പോർച്ചുഗൽ, ക്രൊയേഷ്യ, ഓസ്ട്രേലിയ, ഇറ്റലി എന്നിവിടങ്ങളിലേക്കെല്ലാം പന്ത് തട്ടാൻ കസുയോഷി എത്തി. 

Also Read: Roberto Carlos Health: ഹൃദയാഘാതം ഉണ്ടായിട്ടില്ല; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആശ്വാസത്തിൽ ആരാധകർ 

പ്രൊഫഷണൽ ഫുട്ബോളിൽ ഗോൾ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം 2017ൽ ഇദ്ദേഹത്തിന്റെ പേരിലേക്ക് എത്തി. 50ാം വയസിലാണ് കസുയോഷിയിൽ നിന്ന് ചരിത്രത്തിലിടം നേടിയ ആ ഗോൾ വന്നത്. 42ാം വയസിൽ ഗോൾ നേടിയ ഇംഗ്ലണ്ട് മുൻ താരം സ്റ്റാൻലി മാത്യൂസിന്റെ റെക്കോർഡ് ആണ് കസുയോഷി തകർത്തത്. 

Also Read: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം

തൊണ്ണൂറുകളിൽ ജാപ്പനീസ് ഫുട്ബോളിലെ മുൻനിര താരങ്ങളിൽ കസുയോഷി ഇടം പിടിച്ചിരുന്നു. ജാപ്പനീസ് ദേശിയ ടീമിന് വേണ്ടിയുള്ള 89 മത്സരങ്ങളിൽ നിന്ന് 55 ഗോൾ ആണ് താരം നേടിയത്. 2025 ഒക്ടോബറിൽ ഒരു അഭിമുഖത്തിൽ കസുയോഷിയുടെ വാക്കുകൾ ഇങ്ങനെ, "എന്റെ ശ്രദ്ധ അടുത്ത മത്സരത്തിലേക്ക് മാത്രം ആണ്. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതേയില്ല."

Read More: ISL: ഐഎസ്എൽ രണ്ട് സ്റ്റേഡിയങ്ങളിലായി ചുരുക്കിയേക്കും; ഫണ്ട് ഉണ്ടോയെന്ന് എഐഎഫ്എഫിനോട് ക്ലബുകൾ

Football Club Football Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: