scorecardresearch
Latest News
കണ്ണൂർ സർവകലാശാല: പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചു

കാര്യവട്ടത്ത് ‘വട്ടംകറങ്ങി’ ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം

മൂന്നാം ടി20 മത്സരം ഇരു ടീമുകൾക്കും നിർണായകം

തിരുവനന്തപുരം: ഹൈദരാബാദിലെ തോല്‍വിക്ക് കാര്യവട്ടത്ത് പലിശ സഹിതം പകരംവീട്ടി കരീബിയന്‍ കരുത്ത്. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ആദ്യ ടി20 യില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചത്.

Read Also: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ

കാര്യവട്ടത്ത് നടന്ന രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റണ്‍സാണ് നേടിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി.

Read Also: ഫഹദിന് ഭക്ഷണം വിളമ്പികൊടുക്കുന്ന നിവിന്‍ പോളി; ട്രോളാണ്

ആദ്യം മുതലേ തകർത്തടിക്കുകയായിരുന്നു വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്‌മാൻമാർ. ഓപ്പണർമാരായ സിമ്മൺസും ലെവിസും ചേർന്ന് മികച്ച തുടക്കം നൽകി. ടീം ടോട്ടൽ 73 ൽ എത്തിയ ശേഷമാണ് വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 40 റൺസുമായി ലെവിസ് പുറത്തായെങ്കിലും സിമ്മൺസ് ഒരറ്റത്ത് തകർത്തടിച്ചു. സിമ്മൺസ് തന്നെയാണ് കരീബിയൻ നിരയിൽ ടോപ് സ്‌കോ‌റർ. 45 പന്തിൽ നിന്ന് 67 റൺസാണ് സിമ്മൺസ് പുറത്താകാതെ നേടിയത്. നാല് സിക്‌സറുകളും നാല് ഫോറുകളും അടങ്ങുന്നതാണ് സിമ്മൺസിന്റെ ഇന്നിങ്‌സ്. ഹെറ്റ്‌മിയർ 23 റൺസെടുത്ത് പുറത്തായപ്പോൾ 18 പന്തിൽ നിന്ന് 38 റൺസ് നേടി തകർത്തടിച്ച നിക്കോളാസ് പൂറാൻ സിമ്മൺസിനൊപ്പം വിജയശിൽപ്പിയായി പുറത്താകാതെ നിന്നു.

Read Also: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ

ഫീൽഡിങിലെ പിഴവാണ് ഇന്ത്യയ്‌ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. ഫീൽഡിങിൽ പേരുകേട്ട ജഡേജയടക്കം കാര്യവട്ടത്ത് പതറിപ്പോയി. ക്യാച്ച് അടക്കം നിരവധി മിസ് ഫീൽഡുകളാണ് ഇന്ത്യൻ താരങ്ങളിൽ നിന്ന് ഉണ്ടായത്. അതോടൊപ്പം വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിക്കാതെ കൂടി വന്നതോടെ പരാജയം പൂർണം.

Read Also: ‘സച്ചിന്‍…സച്ചിന്‍’ അല്ല, ഇത് ‘സഞ്ജു…സഞ്ജു’; ആവേശം ഈ വീഡിയോ

നേരത്തെ ടോസ് ലഭിച്ച വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസ് നേടി. 30 പന്തിൽ നിന്ന് 54 റൺസ് നേടി പുറത്തായ ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നാല് സിക്‌സറുകളും മൂന്ന് ഫോറുകളും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ദുബെയുടേത്. റിഷഭ് പന്ത് 32 റൺസുമായി പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി (19), ഓപ്പണർമാരായ രോഹിത് ശർമ (15), കെ.എൽ.രാഹുൽ (11), ശ്രേയസ് അയ്യർ (10), രവീന്ദ്ര ജഡേജ (9), വാഷിങ്‌ടൺ സുന്ദർ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്‌ടമായി. വെസ്റ്റ് ഇൻഡീസിന് വേണ്ടി കെസ്രിക് വില്യംസ്, ഹെയ്‌ഡൻ വാൽഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.  തുടക്കം തകർത്തടിച്ച ഇന്ത്യയ്‌ക്ക് അവസാന ഓവറുകളിൽ വേണ്ടത്ര റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. വെസ്റ്റ് ഇൻഡീസ് ബോളർമാർ അവസാന ഓവറുകളിലെ റൺറേറ്റ് തടഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Karyavattom t20 west indies beats india for 8 wickets

Best of Express