തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേയുളള ഇന്ത്യയുടെ ഏകദിനമാണ് കാര്യവട്ടത്ത് നടക്കുക. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 മത്സത്തിന് വേദിയായിരുന്നു. ആദ്യ ടി20യ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് കേരളത്തിന് വീണ്ടും വേദി ലഭിക്കാന്‍ കാരണമാവുക. നേരത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്കും കാര്യവട്ടം വേദിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. നേ​ര​ത്തെ, ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ചി​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സും ത​ങ്ങ​ളു​ടെ ഹോം ​ഗ്രൗ​ണ്ടാ​യി ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യം പ​രി​ഗ​ണി​ച്ചി​രു​ന്നു.

ന്യൂസിലന്റിനെതിരായ ട്വന്റി 20യില്‍ ആരാധകരുടെ ആവേശം നേരിട്ട് കണ്ട ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി ഉൾപ്പെടെയുള്ള താരങ്ങൾ അന്ന് തന്നെ കൂടുതൽ മത്സരങ്ങൾ തിരുവനന്തപുരത്ത് എത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഒക്ടോബർ- നവംബർ മാസങ്ങളിലായി നടക്കുന്ന വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിൽ രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി- 20യും ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ