ലോകകപ്പ് നേടിയ രണ്ടു മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ ഒന്നിച്ചു കണ്ടുമുട്ടിയപ്പോൾ അത് അപൂർവ നിമിഷമായി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായിരുന്നു കവിൽദേവും എംഎസ് ധോണിയും പരസ്പരം കണ്ടുമുട്ടിയ ഐതിഹാസിക നിമിഷത്തിന് വേദിയായത്. ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ സൗരവ് ഗാംഗുലിയും ഉണ്ടായിരുന്നു.

പരസ്യ ചിത്രീകരണത്തിന്റെ ഷൂട്ടിങ്ങിനായാണ് കപിൽദേവും ധോണിയും സ്റ്റേഡിയത്തിലെത്തിയത്. സിനിമാ സംവിധായകൻ അരിൻദം സിൽ ആയിരുന്നു പരസ്യത്തിന്റെ സംവിധായകൻ. ”സ്വപ്നം സഫലമായതുപോലെ. ഇരു താരങ്ങളുടെയും ആരാധകനാണ് ഞാൻ. അവർ രണ്ടുപേരും അഭിനയിക്കുന്ന പരസ്യം സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാവല്ല”-അരിൻദം ഐഎഎൻഎസിനോട് പറഞ്ഞു.

കപിൽദേവ് ധോണിക്ക് എറിഞ്ഞ ബൗൺസർ അദ്ദേഹത്തെപ്പോലും അതിശയപ്പെടുത്തി. കപിൽ ദേവിന്റെ ബോളിങ് കണ്ടപ്പോൾ അദ്ദേഹത്തിന്റെ പഴയ കളിയിലേക്ക് ഓർമ പോയി. ഒറ്റ ടേക്കിലാണ് ഇത് ഷൂട്ട് ചെയ്തത്. റീടേക്ക് എടുക്കേണ്ട ആവശ്യമേ വന്നില്ല. ധോണി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ക്യാമറയ്ക്ക് മുന്നിൽ പ്രകടനം നടത്തിയെന്നും അരിൻദം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook