ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ ആരെന്ന ചോദ്യത്തിന് സുനിൽ ഗവാസ്കറിന് മറിച്ചൊന്ന് ചിന്തിക്കേണ്ട കാര്യമില്ല. 1983ൽ ഇന്ത്യക്ക് ലോകകപ്പ് നേടിതന്ന നായകൻ കപിൽ ദേവാണ് മികച്ച ഓൾറൗണ്ടർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ എത്തുകയാണെങ്കിൽ 25 കോടി രൂപയാണ് കപിലിന്രെ മൂല്യമെന്നും ഗവാസ്കർ പറയുന്നു.

”ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിവുള്ള താരമാണ് കപിൽ ദേവെന്ന് ഗവാസ്കർ. ഇന്ത്യ കണ്ട ഏറവും മികച്ച ഓൾറൗണ്ടറാണ് കപിൽ ദേവ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 7ഉം 8ഉം കോടിയൊന്നുമല്ല 25 കോടി മൂല്യമുള്ള താരമാണ് കപിൽ,” ഗവാസ്കർ പറഞ്ഞു.

ഇന്ത്യക്ക് പ്രഥമ ലോകകിരീടം സമ്മാനിച്ച 1983ലെ ലോകകപ്പിൽ സിംബാബ്‌വെക്കെതിരായ കപിലിന്റെ പ്രകടനം ഓർത്തെടുത്ത ഗവാസ്കർ, താൻ കണ്ട ഏറ്റവും മികച്ച തകർപ്പൻ ഇന്നിങ്സുകളിൽ ഒന്നായിരുന്നു അതെന്നും അഭിപ്രായപ്പെട്ടു.

“എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സ് ആയിരുന്നു അത്. എന്റെ കളി ജീവിതത്തിലോ, കമന്റേറ്റർ ജീവിതത്തിലോ അതുപോലൊരു ഇന്നിങ്സ് പിന്നീട് ഞാൻ കണ്ടിട്ടില്ല,” ഗവാസ്കർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook