ഓക്‌ലന്‍ഡ്: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ സ്റ്റുവര്‍ട്ട് ബ്രോ‍ഡിനെ പുറത്താക്കാന്‍ കെയ്ന്‍ വില്യംസണ്‍ എടുത്ത ക്യാച്ച് ആരും മറന്ന് കാണില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്സിലും തകർപ്പൻ ഒരു ക്യാച്ചിലൂടെ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് കിവീസ് നായകൻ. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോണി ബെയര്‍സ്റ്റോയെ പുറത്താക്കാൻ വില്യംസൺ എടുത്ത ക്യാച്ചാണ് ഇപ്പോൾ ചർച്ചാ വിഷയം.

ടോഡ് ആസ്റ്റലിന്‍റെ ഷോട്ട് പിച്ച് പന്ത് ബെയര്‍സ്റ്റോ പുള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് മിഡ് വിക്കറ്റിൽ ഫീൽഡ് ചെയ്തിരുന്ന വില്യംസൺ വായുവിൽ പറന്നാണ് പന്ത് കൈക്കലാക്കിയത്. ബെയ്സ്റ്റോവിന്റെ ബാറ്റിൽ നിന്ന് അതിവേഗത്തിൽ കുതിച്ച പന്തിനെയാണ് തകർപ്പൻ ഒരു ഡൈവിലൂടെ വില്യംസൺ കൈപ്പിടിയിൽ ഒതുക്കുന്നത്.

മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ സ്റ്റുവർട്ട് ബ്രോഡിനെ പുറത്താക്കാൻ വില്യംസൺ എടുത്ത ക്യാച്ച് ക്രിക്കറ്റ് പണ്ഡിതന്മാരെപ്പോലും അമ്പരപ്പിച്ചിരുന്നു. ഗള്ളിയിൽ ഫീൽഡ് ചെയ്തിരുന്ന വില്യംസൺ മുഴുനീളെയുളള ഒരു ഡൈവിലൂടെയാണ് പന്ത് പിടിച്ചത്.

Read Also; സ്റ്റുവർട്ട് ബ്രോഡിനെ അമ്പരിപ്പിച്ച ന്യൂസിലൻഡ് നായകന്റെ തകർപ്പൻ ക്യാച്ച്- വീഡിയോ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 49 റൺസിനും ന്യൂസിലൻഡ് വിജയിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ 6 വിക്കറ്റുകൾ വീഴ്ത്തിയ ട്രന്റ് ബോൾട്ടാണ് കളിയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ