Latest News

എല്ലാ ഫോർമാറ്റിലും മികച്ച ബാറ്റ്സ്മാൻ ആര്? സംശയമില്ല, കോഹ്‌ലിയെന്ന് വില്യംസൺ

കളിക്കളത്തിന് അകത്തും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കോഹ്‌‌ലിയും വില്യംസണും

Kane Williamson, കെയ്ൻ വില്യംസൺ, Virat Kohli, വിരാട് കോഹ്ലി, ie malayalam

ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മത്സരം നാളെ വെല്ലിങ്ടണിൽ തുടങ്ങാനിരിക്കെ ലോകത്തിൽവച്ച് എല്ലാ ഫോർമാറ്റിലും മികച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. യാതൊരു സംശയത്തിനും ഇട നൽകാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പേരാണ് വില്യംസൺ പറഞ്ഞത്.

കളിക്കളത്തിന് അകത്തും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കോഹ്‌‌ലിയും വില്യംസണും. ഇന്ത്യ-കിവീസ് അവസാന ടി20 മത്സരത്തിനിടയിൽ കോഹ്‌ലിയും വില്യംസണും മൈതാനത്ത് ബൗണ്ടറി ലൈനിന് പുറത്തിരുന്ന് സംസാരിക്കുന്ന ചിത്രം വൈറലായിരുന്നു.

Read Also: ഇശാന്തും പൃഥ്വിയും കളിച്ചേക്കും; പ്ലേയിങ് ഇലവനെക്കുറിച്ച് സൂചന നൽകി കോഹ്‌ലി

”അതിൽ യാതൊരു സംശയവുമില്ല, വിരാട് ആണ് മികച്ച കളിക്കാരൻ. എല്ലാ ഫോർമാറ്റിലും അദ്ദേഹം തന്നെയാണ് മികച്ച കളിക്കാരനെന്നതിൽ ഒരു സംശയവുമില്ല” വില്യംസൺ പറഞ്ഞു. ഐസിസിയുടെ ടെസ്റ്റ്, ഏകദിന റാങ്കിങ്ങുകളിൽ കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ടി 20 യിൽ കോഹ്‌ലിയുടെ സ്ഥാനം 10 ആണ്.

ഫെബ്രുവരി 21 നാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുളളത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ്. അതേസമയം, ടി 20യിലെ ആധികാരിക വിജയം ടെസ്റ്റിലും ആവർത്തിക്കാൻ കഴിയുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kane williamson names worlds best all format batsman

Next Story
ഇശാന്തും പൃഥ്വിയും കളിച്ചേക്കും; പ്ലേയിങ് ഇലവനെക്കുറിച്ച് സൂചന നൽകി കോഹ്‌ലിvirat kohli, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com