ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമ്രാൻ അക്മാലിനെ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിലക്കിക്കൊണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉത്തരവിറക്കിയത്. വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെന്ന കാരണത്താലാണ് താരത്തിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി. മൂന്ന് വർഷത്തേക്കാണ് താരത്തിനെതിരായ അച്ചടക്ക നടപടി. ഈ സാഹചര്യത്തിൽ താരത്തിനൊരു ഉപദേശവുമായി എത്തിയിരിക്കുകയാണ് സഹോദരനും പാക്കിസ്ഥാന്റെ തന്നെ ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരവുമായ കമ്രാൻ അക്മൽ.

ഉമർ അക്മലിന് ഇപ്പോൾ വേണ്ടത് കുറച്ച് പിന്തുണയാണെന്നും കുടുംബത്തെ സംബന്ധിച്ചടുത്തോളം കോവിഡ്-19 കാരണവും ഉമർ അക്മലിന് കാരണവും പ്രയാസമാണെന്നും കമ്രാൻ പറയുന്നു.

Also Read: ധോണിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം; വികാരാധീനനായി ബ്രാവോ

“മാധ്യമങ്ങൾ പറയുന്നത് പോലെയാകാൻ ഒരിക്കലും ഉമറിനാകില്ല. റിപ്പോർട്ട് ചെയ്യാൻ വൈകിയിട്ടുണ്ടാകാം, എന്നാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മറ്റാരോടും എന്ന പോലെയെ അവനോടും ഇടപ്പെടാവു. നേരത്തെയും ക്രിക്കറ്റ് ബോർഡ് അവനോട് വളരെ മോശമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അവന് കുറച്ച് കൂടെ പിന്തുണ വേണം,” കമ്രാൻ പറഞ്ഞു.

ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ഡുൽക്കറുടെയും എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും പാത പിന്തുടരാനും കമ്രാൻ അക്മലിന് ഉപദേശിക്കുന്നു. തുടക്കത്തിൽ കോഹ്‌ലിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നു. മനോഭാവവും സമീപനവും മാറ്റിക്കൊണ്ട് സാഹചര്യം അനുകൂലമാക്കി മാറ്റി. ബാബർ അസമും അങ്ങനെയാണെന്നും ഇപ്പോൾ ലോകത്തെ തന്നെ മികച്ച മൂന്ന് താരങ്ങളിലൊരാളാകാൻ അസമിന് സാധിച്ചു.

എം‌എസ് ധോണി, സച്ചിൻ സച്ചിൻ എന്നിവരുടെ ഉദാഹരണങ്ങളും കമ്രാൻ ഉദ്ധരിച്ചു. രണ്ട് ഇന്ത്യൻ താരങ്ങളും കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കരിയറിൽ ഉടനീളം വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തവരാണെന്നും കമ്രാൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook