Latest News

‘അവനെ നോക്കി വച്ചോ’; മണിക്കൂറില്‍ 149 കി.മി വേഗതയില്‍ പന്തെറിയുന്ന ആ പയ്യനെ കുറിച്ച് ഗാംഗുലി പറഞ്ഞത്

‘സ്പിന്നില്‍ ആയിരിക്കും ഇന്ത്യയുടെ ശക്തിയെന്നാണ് ഞങ്ങള്‍ ധരിച്ചത്’- ഓസ്ട്രേലിയന്‍ താരം

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാന്പ്യന്മാരായതോടെ കൗമാര താരങ്ങളെ കുറിച്ചാണ് ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ച. ഇതില്‍ ഏറെ മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് കമലേഷ് നാഗര്‍കോട്ടി. താരത്തിന്റെ വേഗതയേറിയ പന്തിന് മുമ്പില്‍ കുടുങ്ങി കൂടാരം കയറിയത് മികച്ച ഒരുപറ്റം താരങ്ങളാണ്. ലോകകപ്പ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായും കമലേഷ് മാറി. 6 മാച്ചുകളില്‍ നിന്നായി 9 വിക്കറ്റുകള്‍ നേടിയ കമലേഷ് 147 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.

കലാശപ്പോരാട്ടത്തിലെ 2/41 എന്ന പ്രകടനം ഓസ്ട്രേലിയയെ 216 റൺസില്‍ ഒതുക്കുന്നതില്‍ ഇന്ത്യയ്ക്ക് സഹായകമായി. മണിക്കൂറില്‍ 14 കി.മി വേഗതയില്‍ പന്തെറിയുന്ന താരം ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യന്‍ മുന്‍ നായകനായ സൗരവ് ഗാംഗുലി പോലും കമലേഷിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഈ പയ്യനില്‍ ഒരു കണ്ണ് വയ്ക്കണം എന്നായിരുന്നു അന്ന് ഗാംഗുലി ട്വീറ്റ് ചെയ്തത്.

ശിവം മവിയുടെ ബോളിങ്ങിനെയും അന്ന് ഗാംഗുലി പുകഴ്ത്തി. മൽസരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളുടെ ബോളിങ് വേഗതയില്‍ ഓസീസ് താരം ജാക്ക് എഡ്വേഡ്സും അതിശയം പ്രകടിപ്പിച്ചു. ‘സ്പിന്നില്‍ ആയിരിക്കും ഇന്ത്യയുടെ ശക്തിയെന്നാണ് ഞങ്ങള്‍ ധരിച്ചത്. എന്നാല്‍ കണിശമായ വേഗതയായിരുന്നു ഫാസ്റ്റ് ബോളര്‍മാര്‍ക്ക്. മണിക്കൂറില്‍ 145 കി.മി. വേഗതയിലാണ് അദ്ദേഹം പന്തെറിഞ്ഞതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്’, ജാക്ക് പറഞ്ഞു.

പൊതുവേ 140 കി.മി വേഗതയില്‍ പന്തെറിയുന്ന കമലേഷ് ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 149 കി.മി. വേഗതയിലും പന്തെറിഞ്ഞു. ‘വേഗതയില്‍ പന്തെറിയാനാണ് അവന്‍ ജനിച്ചത്’, എന്നായിരുന്നു പരിശീലകനായ സുരേന്ദ്ര റാത്തോഡ് പ്രതികരിച്ചത്. സൈനികന്റെ മകനായ നാഗര്‍കോട്ടി ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്നുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kamlesh nagarkoti was born to bowl fast coach surendra rathore

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express