ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കമിന്ദു മെൻഡിസ് എന്ന ശ്രീലങ്കൻ കൗമാര താരം. എന്നാൽ ക്രിക്കറ്റ് ലോകത്തിന് വളരെ പരിചിതമാണ് ഈ പേര്. രണ്ട് കൈകൾക്കും ഒരുപോലെ സ്വാധീനമുള്ള കമിന്ദു മെൻഡിസ് 2016ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്.

ഒരു ഓവറിൽ തന്നെ ഒരേ ശൈലിയിൽ ഇരുകൈകൾകൊണ്ടും പന്ത് എറിയാൻ സാധിക്കുന്ന താരമാണ് കാമിന്ദു. ഒപ്പം ഓവറിലെ ആറ് പന്തുകളും വ്യത്യസ്ത രീതിയിൽ എറിയാനും കാമിന്ദുവിനാകും. റൺറേറ്റ് നിയന്ത്രിക്കുന്നതിൽ കേമനാണ് താരം.

ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ കളിച്ച താരം ജോ റൂട്ടിനെതിരെ ഇടം കൈയ്യിൽ പന്തെറിഞ്ഞ അതേ ഓവറിൽ ഇയാൻ മോർഗനെതിരെ വലംകൈയ്യാണ് ഉപയോഗിച്ചത്. പരിശീലന മത്സരത്തിൽ വിക്കറ്റുകളൊന്നും വീഴ്ത്താനായില്ലെങ്കിലും നിരന്തരം ബോളിങ് ശൈലി മാറ്റുന്നതിനാൽ ബാറ്റ്സ്മാന്മാർക്ക് വലിയ പ്രയാസമാണ് കാമിന്ദുവിനെ നേരിടാൻ.

2016 അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയെ നയിച്ചതും കാമിന്ദു മെൻഡിസ് ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന കാമിന്ദു സീനിയർ ടീമിലും നിർണ്ണായക സാനിധ്യമാകുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് മുതിർന്ന താരം ഹെരാത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook