കൊച്ചി: കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകളിലാണ് ഇപ്പോൾ കൊച്ചി. കാൽപ്പന്ത് കളിയുടെ കൗമാര ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ഇന്ന് കൊച്ചിയിൽ നടക്കും. ഇന്നലെ ഡൽഹിയിലേക്കും മുംബൈയിലേക്കും എത്തിയതിനേക്കാൾ ആരാധകർ കൊച്ചിയിൽ എത്തുമെന്നതിലും തർക്കമില്ല.

ലാറ്റിനമേരിക്കൻ ശക്തിയായ ബ്രസീലും യൂറോപ്പിന്റെ കരുത്തുമായി സ്പെയിനും കൊമ്പുകോർക്കുന്ന മത്സരത്തിനാണ് കൊച്ചി ആദ്യം വേദിയാകുന്നത്. വൈകിട്ട് അഞ്ചിന് ബ്രസീലും സ്പെയിനും തമ്മിലുള്ള ആദ്യ മത്സരം ആരംഭിക്കും. രാത്രി എട്ട് മണിക്കാണ് ഉത്തര കൊറിയയും നൈജറും തമ്മിൽ ഏറ്റുമുട്ടുന്നത്. കനത്ത സുരക്ഷ വലയത്തിലാണ് കൊച്ചിയിൽ മത്സരം നടക്കുന്നത്.

Read More: കൊച്ചിയിൽ ഇന്ന് വാഹനമിറക്കിയാൽ കുടുങ്ങും; പാർക് ചെയ്താൽ പെടും

ആകെ 32000 പേർക്ക് മാത്രമേ കലൂർ സ്റ്റേഡിയത്തിൽ ഫിഫയുടെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഇരിക്കാൻ സാധിക്കൂ. ഇതിൽ തന്നെ 29000 പേർക്കുള്ള ടിക്കറ്റ് മാത്രമാണ് ഫിഫ അധികൃതർ അടിച്ചു വിറ്റത്. ഇതിനാൽ തന്നെ കരിഞ്ചന്തയിൽ ടിക്കറ്റുകൾ എത്താൻ വലിയ സാധ്യതകളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്റ്റേഡിയത്തിന്റെ ഒന്ന്, രണ്ട് തട്ടുകൾ മാത്രമാണ് സീറ്റ് സജ്ജീകരിച്ചിരിക്കുന്നത്. മൂന്നാം തട്ട് പൂർണ്ണമായും ഒഴിച്ചിട്ടിരിക്കുകയാണ്. സീറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്  കാണികളെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്.

Read More: കളി കാണാൻ പോകുമ്പോൾ എന്തൊക്കെ കൊണ്ടുപോകാൻ പാടില്ല?

മുക്കാൽ ലക്ഷത്തിലേറെ കാണികൾ ആർപ്പുവിളിച്ച ചരിത്രമുള്ള മൈതാനത്ത്, ഇന്ന് ഇതിന്റെ മൂന്നിലൊന്ന് കാണികൾ മാത്രമാണുള്ളത്. കേരളക്കരയുടെ ഇഷ്ട ഫുട്ബോൾ ടീമുകളായ ബ്രസീലും സ്പെയിനും പരസ്പരം പോരടിക്കുന്നത് കളിയുടെ ആവേശം ചോർത്തില്ലെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ