/indian-express-malayalam/media/media_files/uploads/2018/12/rahul-catch.jpg)
കെ എൽ രാഹുലിന്റെ ഹെയ്സൽവുഡിനെ പുറത്താക്കിയ ക്യാച്ച്
ഓസ്ട്രേലിയൻ പര്യടനത്തിലെ അഡ്‍ലെയ്‍ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിന്റെ അഞ്ചാം ദിനമാണ് ഇന്ത്യ ആതിഥേയരെ കീഴ്പ്പെടുത്തിയത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 104 റൺസെടുത്ത ഓസീസ് പട അഞ്ചാം ദിനത്തിൽ പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അഞ്ചാം ദിനം ആദ്യ സെഷനിൽ തന്നെ കങ്കാരുക്കൾക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം സെഷനിൽ നാല് വിക്കറ്റുകൾ വീണതോടെ ഇന്ത്യ മത്സരം ജയിക്കുകയായിരുന്നു. അശ്വിന്റെ പന്തിൽ ഹെയ്സൽവുഡിനെ രാഹുൽ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് ഓസീസിന് അവസാന വിക്കറ്റ് നഷ്ടമായത്. രാഹുലിന്റെ ആ ക്യാച്ചാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
സെക്കൻഡ് സ്ലിപ്പിൽ ഉണ്ടായിരുന്ന കെ.എൽ.രാഹുൽ ഹെയ്സൽവുഡിന്റെ എഡ്ജിൽ തട്ടി വന്ന പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പന്ത് കൈയ്യിൽ എത്തിയതും നായകൻ വിരാട് കോഹ്‍ലി ഉൾപ്പടെ ഇന്ത്യൻ താരങ്ങൾ ആഘോഷം ആരംഭിച്ചു. എന്നാൽ രാഹുലിന്റെ കൈയ്യിൽ നിന്നും പന്ത് നിലം തൊട്ടിരുന്നു എന്ന സംശയമാണ് ഇപ്പോൾ ശക്തമാകുന്നത്.
Was the final catch clean?
Take another look #AUSvINDpic.twitter.com/wz6zm1u2YT— Fox Cricket (@FoxCricket) December 10, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us