ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയും തമിഴിലെ യുവനടന് വിഷ്ണു വിശാലും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തീയതി നിശ്ചയിച്ചു തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് ജ്വാല പറഞ്ഞതായാണ് സൂചന. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജ്വാല തന്നെ വിഷ്ണുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വാചാലയായി.
”ഞാന്‍ ‘ഡേറ്റ്’ ചെയ്യുന്നുണ്ട്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ, എനിക്ക് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ല. വിവാഹം ഉടനെ ഉണ്ടാകും. തീയതി നിശ്ചയിച്ചു തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ തന്നെ അത് അറിയിക്കും.”
ഇരുവരും തങ്ങളുടെ ഇഷ്ടത്തെ സൂചിപ്പിക്കുന്ന വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനു താഴെ ആരാധകര്‍ തങ്ങളുടെ ആശംസ കമന്റുകളുമായി എത്തുന്നുണ്ട്.
ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ചേതന്‍ ആനന്ദ് എന്ന ബാഡ്മിന്റൻ താരവുമായി ആറു വര്‍ഷത്തെ വിവാഹത്തിനു ശേഷമാണ് ജ്വാല ഗുട്ട പിരിഞ്ഞത്. രജിനി നടരാജ് എന്ന വസ്ത്രാലങ്കാരകയുമായി ഏഴു വര്‍ഷക്കാലം വിവാഹബന്ധത്തിലായിരുന്ന വിഷ്ണു വിശാല്‍ 2018ലാണ് ബന്ധം പിരിഞ്ഞത്.