scorecardresearch
Latest News

ഇറ്റലിയിൽ ആറാം തമ്പുരാനായി യുവന്റസ്

തുടർച്ചയായ ആറാം തവണയാണ് യുവന്റസ് ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരാകുന്നത്.

ഇറ്റലിയിൽ ആറാം തമ്പുരാനായി യുവന്റസ്

മിലാൻ: ഇറ്റാലിയൻ ലീഗിൽ പ്രമുഖ ടീമായ യുവന്റസ് ചാമ്പ്യൻമാർ. 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുമായാണ് യുവന്റസ് കിരീടം നേടിയത്. രണ്ടാം സ്ഥാനത്തുള്ള എ.എസ് റോമയ്ക്ക് 37 കളികളിൽ നിന്ന് 84 പോയിന്റാണ് റോമയുടെ സമ്പാദ്യം. തുടർച്ചയായ ആറാം തവണയാണ് യുവന്റസ് ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരാകുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ കോറോടോണ ക്ലബിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് യുവന്റസ് വിജയം ആഘോഷിച്ചത്. മരിയോ മാൻസൂക്കിച്ച്, പൗലോ ഡിബാല, അലക്സ് സാൻഡ്രോ എന്നിവരാണ് യുവന്റസിനായി ഗോളുകൾ നേടിയത്. കഴിഞ്ഞ ദിവസമാണ് കോപ്പ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കിയത്. അടുത്ത ദിവസം നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയിച്ചാൽ ഹാട്രിക്ക് കിരീടം നേടാൻ യുവന്റസിനാകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Juventus win sixth consecutive serie a title in dominant show