കാർഡിഫ്: പുതുചരിത്രരം രചിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും 13-ാം യൂറോപ്യൻ കിരീടം സ്വന്തമാക്കിയപ്പോൾ അഞ്ച് ഗോളുകളാണ് ഫൈനലിൽ പിറന്നത്. ഇരട്ടഗോളുകളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (20, 64) മുന്നിൽനിന്നു നയിച്ച മൽസരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു യുവന്റസിനെതിരെ റയലിന്റെ ജയം. കാസമിറോയുും (64), അസൻസിയോയും (90) റയലിനായി ഓരോ ഗോളും കരസ്ഥമാക്കി. യുവന്റസിന്റെ ആശ്വാസഗോൾ മരിയോ മാൻസൂക്കിച്ച് (27) നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചെങ്കിലും രണ്ടാം പകുതി പൂർണമായും റയലിന്റേതായിരുന്നു.

മത്സരത്തിന്റെ കളിഗതിക്കെതിരായിരുന്നു റയലന്റെ ആദ്യ ഗോൾ. യുവന്റസ് മുന്നേറ്റത്തിനൊടുവിൽ റയൽ ആരാധകരെ ആവേശത്തിലാഴ്ത്തി കൗണ്ടർ അറ്റാക്കിലൂടെ ക്രിസ്റ്റ്യാനോ 20-ാം മിനിറ്റിൽ റയലിനെ മുന്നിലെത്തിച്ചു.

ഫൈനലില്‍ തോറ്റെങ്കിലും യുവന്റ്‌സിന്റെ ഒരോയോരു ഗോള്‍ എന്നൊന്നും ഓര്‍ത്തുവെക്കാം. യുവന്റസിന്റെ ക്രൊയേഷ്യന്‍ താരം മരിയോ മന്‍സൂകിച്ചാണ് ഈ മിന്നും ഗോള്‍ നേടിയത്. 27-ാം മിനുറ്റിലായിരുന്നു ഗോള്‍.

യുവന്റസിനെതിരെ മേധാവിത്തം ഉറപ്പിച്ച ഗോളായിരുന്നു 61-ാം മിനിറ്റിൽ നേടിയ റയലിന്റെ രണ്ടാം ഗോൾ. ബോക്സിന് പുറത്ത് 30 വാര അകലെനിന്നും കാസമിറോ തൊടുത്ത ഷോട്ട് ഖാദിരയുടെ കാലിൽത്തട്ടി ചെറിയൊരു ഡിഫ്ലക്ഷനോടെ യുവന്റസ് വലയിലേക്ക്. മൽസരത്തിലെ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവന്റസ് ക്യാപ്റ്റൻ ബുഫൺ വീണ്ടും നിഷ്‌പ്രഭനായി.

ലോങ് റേഞ്ചറിൽനിന്നായിരുന്നു റയലിന്റെ രണ്ടാം ഗോളെങ്കിൽ, മൂന്ന് മിനിറ്റിനുള്ളിലെത്തിയ മൂന്നാം ഗോൾക്ലോസ് റേഞ്ചറിൽനിന്നായിരുന്നു. മൽസരത്തിലെ രണ്ടാം ഗോളോടെ ഇത്തവണ ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവുമധികം ഗോൾ നേടിയ ലയണൽ മെസ്സിയെ മറികടക്കാനും ക്രിസ്റ്റ്യാനോക്കായി.

അസെൻസിയോയാണ് യുവന്റസിന്റെ നെഞ്ചിൽ അവസാന ആണിയടിച്ചത്. തലയെടുപ്പോടെ കിരീടവുമായി റയൽ സാന്റിയോഗോ ബെർണബ്യൂവിലേക്ക് മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ