Latest News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തു; കളിക്കാര്‍ക്ക് ശിക്ഷയുമായി യുവന്റസ്

ഇറ്റലിയില്‍ കോവിഡ് വ്യാപനം മൂലം കര്‍ഫ്യു നിലനില്‍ക്കെയാണ് കളിക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായത്

Juventus, Juventus football club, Italian Serie A, Serie A news, sports news, football news, indian express malayalam sports, ie malayalam sports, ie malayalam, യുവന്റസ്, സീരി എ, കായിക വാര്‍ത്തകള്‍, ഫുട്ബോള്‍ വാര്‍ത്തകള്‍, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ഐഇ മലയാളം സ്പോര്‍ട്സ്, ഐഇ മലയാളം

കോവിഡ് 19 പ്രോട്ടോക്കോള്‍ മറികടന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യുവന്റസ് താരങ്ങള്‍ക്കെതിരെ നടപടിയുമായി പരിശീലകന്‍ ആന്ദ്രെ പിര്‍ലോ. നിര്‍ണായക താരങ്ങളായ വെസ്റ്റണ്‍ മക്കെനി, പൗലോ ഡിബാല, ആര്‍തര്‍ മിലോ എന്നിവരാണ് ലംഘനം നടത്തിയത്. മൂന്ന് പേരെയും ടോറിനോയ്ക്കെതിരായ സീരി എ മത്സരത്തില്‍ നിന്നും ഒഴിവാക്കിയതായി പിര്‍ലോ അറിയിച്ചു.

മക്കെനി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ക്ഷണിക്കപ്പെട്ട പത്ത് അതിഥികളില്‍ ഡിബാലെയും മിലോയും ഉള്‍പ്പെട്ടു. ഇറ്റലിയില്‍ കോവിഡ് വ്യാപനം മൂലം കര്‍ഫ്യു നിലനില്‍ക്കെയാണ് കളിക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായത്. ടീമില്‍ നിന്ന് പുറത്തായതോടെ ടൂറിന്‍ നാട്ടങ്കമാണ് മൂവര്‍ക്കും നഷ്ടമാകുന്നത്.

Read More: ‘എങ്ങനെ മറക്കും ഗാബ’;വീട്ടിലെത്തിയ പുതിയ അതിഥിക്ക് വെറൈറ്റി പേരിട്ട് സുന്ദർ

“കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ ഉള്‍പ്പെട്ടവര്‍ നാളത്തെ കളിക്കുണ്ടാകില്ല, സമയമാകുമ്പോള്‍ ടീമില്‍ തിരിച്ചെത്തും, എപ്പോഴാണെന്ന് കണ്ടറിയാം. ടീം സെലക്ഷനില്‍ തീരുമാനമെടുത്തത് ഞാനാണ്. ബാക്കി നടപടികള്‍ സ്വീകരിച്ചത് ക്ലബ്ബും. പാര്‍ട്ടിയില്‍ പങ്കെടുക്കാനുളള ഉചിതമായ സമയം ഇതല്ലായിരുന്നു,” പിര്‍ലോ പറഞ്ഞു.

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് തിരിച്ചടി നേരിടുകയാണ്. കിരീട പോരാട്ടത്തില്‍ ഒന്നാമതുള്ള ഇന്റര്‍ മിലാനേക്കാള്‍ പത്ത് പോയിന്റ് പുറകിലും. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ ഇറ്റാലിയന്‍ ലീഗ് മാത്രമാണ് യുവന്റസിന് മുന്നിലുള്ളത്. ഇനിയും തിരിച്ചടികള്‍ നേരിട്ടാല്‍ പിര്‍ലോയുടെ പരിശീലക സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Juventus takes action against players breached covid protocol

Next Story
‘എങ്ങനെ മറക്കും ഗാബ’;വീട്ടിലെത്തിയ പുതിയ അതിഥിക്ക് വെറൈറ്റി പേരിട്ട് സുന്ദർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X