/indian-express-malayalam/media/media_files/uploads/2018/05/langer-reuters-m.jpg)
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനു മുകളിലെ കറുത്ത നിഴല്‍ മായ്ച്ചു കളയാന്‍ പുതിയ കോച്ച് നിയമിതനാകുന്നു. പന്തു ചുരുണ്ടല്‍ വിവാദത്തില്‍ പെട്ടുലഞ്ഞു നില്‍ക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ രക്ഷിക്കാന്‍ ജെയിംസ് ലാങ്ഗേർ ആണ് പുതിയ കോച്ച് ആയി എത്തുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ വിവാദത്തെ തുടര്‍ന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കിയതിനു പിന്നാലെ കോച്ച് ഡാരന്‍ ലെഹ്‌മാനും സ്ഥാനം ഒഴിഞ്ഞിരുന്നു.12 മാസത്തെ വിലക്കാണ് വാര്‍ണറിനും സ്മിത്തിനും ലഭിച്ചത്. ഇവര്‍ക്കൊപ്പം പന്തിന്‍റെ പ്രതലത്തിനു വ്യത്യാസം വരുത്താന്‍ സാന്റ് പേപ്പര്‍ ഉപയോഗിച്ച കാമറോണ്‍ ബാന്‍ക്രോഫ്റ്റിനും ഒന്‍പതു മാസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഏകദേശം 20 വര്‍ഷത്തോളം ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ച ലാങ്ഗേർ 23 സെഞ്ചുറി അടക്കം 7,500 റണ്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. നവംബര്‍ 2012 മുതല്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ടീമിന്‍റെയും പെര്‍ത്ത് സ്കോര്‍ചേര്‍സ് ടീമിന്‍റെയും ഹെഡ് കോച്ച് ആയി പ്രവര്‍ത്തിച്ച ലാങ്ഗേറിനു 47 വയസുണ്ട്.
"ലാങ്ഗേർ മികച്ച താരമാണ്, പ്രത്യേകിച്ചും അടുത്തിടെയുള്ള കോച്ചിങ്ങിലും, കളിക്കാരന്‍ എന്ന നിലയില്‍ വന്ന പുരോഗതിയിലും" ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ആയ ജെയിംസ് സുതെര്‍ലാന്‍ഡ് പറഞ്ഞു.
"മുന്നോട്ടു നീങ്ങുന്നതിന്‍റെ ഇടയില്‍ പല പ്രതിസന്ധി ഘട്ടങ്ങളും നേരിടേണ്ടി വരും, പക്ഷേ വളരെയധികം കഴിവുള്ള ടീമാണ് ഓസ്ട്രേലിയയുടേത്" പന്തു ചുരണ്ടൽ വിവാദത്തെ നേരിട്ട് പരാമർശിക്കാതെ ലാങ്ഗേർ പ്രതികരിച്ചു. എല്ലാവര്‍ക്കും തെറ്റുപറ്റുമെന്നും അതിലൂടെ കുറച്ചു കൂടി മെച്ചപ്പെടാമെന്നും പറഞ്ഞ ലാനേരിട്ടല്ലാതെ വിലക്കിനു ശേഷമുള്ള തിരിച്ചുവരവിനു വാര്‍ണറിനും സ്മിത്തിനും ഇതോടൊപ്പം വാതില്‍ തുറന്നിടുകയും ചെയ്തു.
മെയ് 22നു തുടങ്ങുന്ന നാല് വര്‍ഷത്തേക്കുള്ള ലാങ്ഗേറിന്റെ കരാറില്‍ ഇംഗ്ലണ്ട് ആഷസ് പരമ്പരയും, വേള്‍ഡ് കപ്പും, വേള്‍ഡ് ട്വന്റി-ട്വന്റി ടൂര്‍ണമെന്റും ഉള്‍പ്പെടുന്നു.
"ജസ്റ്റിന്‍ ലാങ്ഗേർ പുതിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആയി സ്ഥാനരോപിതനായ സ്ഥിതിക്ക് മാറ്റങ്ങള്‍ സംഭവിക്കും എന്നതില്‍ സംശയമില്ല. അടുത്ത വര്‍ഷത്തെ ആഷസ് പരമ്പരയെ കുറിച്ചു ഞാന്‍ ഇപ്പോള്‍ തന്നെ ബോധാവാനാകുന്നു" പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ടീമിനെ പരിഹസിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിൾ വോഗൻ ട്വിറ്ററിൽ കുറിച്ചു.
കേപ്ടൗണ്‍ വിവാദത്തില്‍ നിന്ന് മുന്നോട്ടു നീങ്ങാന്‍ ആഗ്രഹിച്ചുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ ടീമിനു പുതിയ കോച്ചിന്‍റെ വരവ് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ജോഹന്നാസ്ബെര്‍ഗിലെ വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനനായി സ്ഥാനം ഒഴിയല്‍ ലെഹ്‌മാൻ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലാങ്ഗേറിന്‍റെ കടന്നുവരവിനെ കുറിച്ചു ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച, ഇന്ത്യയ്ക്കെതിരെയും ശ്രീലങ്കയ്ക്കും എതിരെ ഉള്ള 2018-19 വര്‍ഷത്തെ ഹോം മാച്ചുകള്‍ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പുതിയ കോച്ചിന്‍റെ മേല്‍നോട്ടത്തില്‍ രണ്ടു സീരീസ് ആണ് ഓസ്ട്രേലിയന്‍ ടീമിനു കളിക്കാന്‍ ഉള്ളത്. പക്ഷേ ടീമിന്‍റെ നെടുംതൂണുകളായ വാര്‍ണറിന്‍റെയും സ്മിത്തിന്‍റെയും വിടവ് എങ്ങനെ തികയ്ക്കുമെന്നു നോക്കി കാണേണ്ടിയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us