scorecardresearch

ഒരു ഇന്നിങ്സ് മതി, അയാള്‍ ഫോമിലെത്തും; സഹതാരത്തിന് പിന്തുണയുമായി പൂജാര

ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ചയാണ് തുടക്കമാകുന്നത്

ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ചയാണ് തുടക്കമാകുന്നത്

author-image
WebDesk
New Update
Indian Cricket Team, Pujara

ഫയൽ ചിത്രം

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകാന്‍ ഇരിക്കെ ഫോമിലുള്ള കെ.എല്‍ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായിക്കഴിഞ്ഞു. കൂടാതെ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ മുതിര്‍ന്ന താരങ്ങളും ടീമിലില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചന ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

Advertisment

നായകന്‍ അജിങ്ക്യ രഹാനെയുടെ മോശം ഫോമാണ് ഇന്ത്യക്ക് തലവേദനയാകുന്ന മറ്റൊന്ന്. അവസാന ടെസ്റ്റ് മത്സരങ്ങളിലൊന്നും താരം തന്റെ നിലവാരത്തിനൊത്ത് ഉയര്‍ന്നിരുന്നില്ല. എങ്കിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ രഹാനെ തിളങ്ങിയിരുന്നു. രഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആദ്യ ടെസ്റ്റിലെ ഉപനായകന്‍ കൂടിയായ ചേതേശ്വര്‍ പൂജാര.

"രഹാനെ ഒരു മികച്ച കളിക്കാരനാണ്. താരങ്ങല്‍ മോശം അവസ്ഥയിലൂടെ കടന്നു പോകും. ഇത് കളിയുടെ ഭാഗമാണ്. ഉയര്‍ച്ചയും താഴ്ചയും സാധാരണമാണ്. വളരെ ആത്മവിശ്വാസം ഉള്ള വ്യക്തിയാണ് രഹാനെയെന്ന് ഞാന്‍ മനസിലാക്കുന്നു. തന്റെ കളി മികച്ചതാക്കാന്‍ അയാള്‍ ഒരുപാട് പരിശ്രമിക്കാറുണ്ട്. ഒരു ഇന്നിങ്സ് മതി, അയാള്‍ ഫോമിലെത്തും," പൂജാര പറഞ്ഞു.

"റണ്‍സ് കണ്ടെത്താനായാല്‍ ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയും. കഠിനമായ പരിശ്രമമാണ് രഹാനെ നടത്തുന്നത്. ഈ പരമ്പരയില്‍ രഹാനെ വലിയ സ്കോറുകള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു," പൂജാര കൂട്ടിച്ചേര്‍ത്തു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. പരിക്കേറ്റ രാഹുലിന് പകരം സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ നിരയിലേക്ക് എത്തി.

Advertisment

Also Read: രാഹുലിന് പരിക്ക്; ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

Cheteshwar Pujara Indian Cricket Team Ajinkya Rahane

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: