വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഓ​പ്പ​ണി​ൽ ക്ലാ​സി​ക് സെ​മി പോ​രാ​ട്ടം കാ​ത്തി​രു​ന്ന​വ​രെ നി​രാ​ശ​രാ​ക്കി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ ഡെ​ൽ പോ​ട്രോ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് ഫെ​ഡെ​ക്സ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ജ​യി​ച്ചിരുന്നെങ്കിൽ സെ​മി​യി​ൽ റാ​ഫെ​ൽ ന​ദാ​ലാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി.

മ​ത്സ​ര​ത്തി​ൽ ആ​ദ്യ സെ​റ്റ് 5-7 എ​ന്ന സ്കോ​റി​ന് അ​ടി​യ​റ​വു​വ​ച്ച ഫെ​ഡ​റ​ർ പ​ക്ഷേ, ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. 3-6 എ​ന്ന സ്കോ​റി​ന് സെ​റ്റ് ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ മൂ​ന്നാം സെ​റ്റ് 6-7 എ​ന്ന നി​ല​യി​ൽ സ്വ​ന്ത​മാ​ക്കി​യ ഡെ​ൽ പോ​ട്രോ നി​ർ​ണാ​യ​ക​മാ​യ നാ​ലാം സെ​റ്റും സ്വ​ന്തം പേ​രി​ലെ​ഴു​തി സെ​മി​യി​ലേ​ക്കു ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റഷ്യയില്‍ നിന്നുള്ള യുവതാരം ആന്‍ഡ്രി റുബലേവിനെ പരാജയപ്പെടുത്തിയാണ് നഡാല്‍ സെമിയിലെത്തിയത്. മൂന്നു സെറ്റു മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ വളരെ അനയാസമായിരുന്നു നഡാലിന്റെ വിജയം. സ്‌കോര്‍: 6-1,6-2,6-2.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook