/indian-express-malayalam/media/media_files/uploads/2017/09/federerOut.jpg)
വാഷിംഗ്ടണ്‍: യുഎസ് ഓപ്പണിൽ ക്ലാസിക് സെമി പോരാട്ടം കാത്തിരുന്നവരെ നിരാശരാക്കി സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ടൂർണമെന്റിൽനിന്നു പുറത്തായി. ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ യുവാൻ ഡെൽ പോട്രോയോട് ഒന്നിനെതിരേ രണ്ടു സെറ്റുകൾക്കാണ് ഫെഡെക്സ് തോൽവി വഴങ്ങിയത്. ജയിച്ചിരുന്നെങ്കിൽ സെമിയിൽ റാഫെൽ നദാലായിരുന്നു ഫെഡററുടെ എതിരാളി.
മത്സരത്തിൽ ആദ്യ സെറ്റ് 5-7 എന്ന സ്കോറിന് അടിയറവുവച്ച ഫെഡറർ പക്ഷേ, രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്നു. 3-6 എന്ന സ്കോറിന് സെറ്റ് ഫെഡറർ സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റ് 6-7 എന്ന നിലയിൽ സ്വന്തമാക്കിയ ഡെൽ പോട്രോ നിർണായകമായ നാലാം സെറ്റും സ്വന്തം പേരിലെഴുതി സെമിയിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.
റഷ്യയില്‍ നിന്നുള്ള യുവതാരം ആന്‍ഡ്രി റുബലേവിനെ പരാജയപ്പെടുത്തിയാണ് നഡാല്‍ സെമിയിലെത്തിയത്. മൂന്നു സെറ്റു മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ വളരെ അനയാസമായിരുന്നു നഡാലിന്റെ വിജയം. സ്കോര്‍: 6-1,6-2,6-2.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.