മ്യൂണിക്: 2018ലെ ഫുട്ബോള്‍ ലോകകപ്പ് രണ്ടാഴ്ച അകലെ നില്‍ക്കെ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ചാമ്പ്യന്മാരായ ജര്‍മനി. എന്നാല്‍ സൂപ്പര്‍സ്റ്റാറുകള്‍ നിറഞ്ഞ ജര്‍മന്‍ സ്ക്വാഡില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. പരിശീലകന് ജൊവാക്വിം ലൗവിനെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളാണ് ജര്‍മന്‍ പാളയത്തില്‍ നടക്കുന്നത് എന്നാണ് കിട്ടിയ റിപ്പോര്‍ട്ടുകള്‍. അതില്‍ അവസാനത്തേതാണ് അടുത്തതായി പുറത്തുവന്ന ചില ചിത്രങ്ങള്‍.
ബയേണ്‍ മ്യൂണിക് താരം ജോഷ്വാ കിമ്മിക്കും ചെല്‍സിയുടെ ആന്റോണിയോ റൂഡിഗറും തമ്മിലടിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലനത്തിനിടയിലാണ് സംഭവം. ചെല്‍സി ഡിഫണ്ടറുടെ ടാക്കിളാണ് ജോഷ്വായെ ചൊടിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കുപിതനായ കിമ്മിക് റൂഡിഗറുമായി കലഹിക്കുകയായിരുന്നു. ഇരുതാരങ്ങളും തമ്മില്‍ കൊമ്പുകോര്‍ത്തതോടെ ജര്‍മനിയുടെ മുന്‍ സ്ട്രൈക്കറും പരിശീലക സംഘത്തിലെ അംഗവുമായ മിറോസ്ലാ ക്ലോസെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
Altercation between Joshua Kimmich ana Antonio Rüdiger following a strong challenge in Germany training today. Miro Klose had to separate them [Bild] pic.twitter.com/c2fMJZ6EKC
— Bayern & Germany (@iMiaSanMia) May 29, 2018
ചെല്‍സിയുടെ മൂന്നുപേര്‍ അടങ്ങിയ പ്രതിരോധത്തില്‍ സെന്റര്‍ ബാക്ക് റോളുകളില്‍ തിളങ്ങിയിട്ടുള്ള താരമാണ് റൂഡി. ജര്‍മനിയുടെ ആദ്യ പതിനൊന്നില്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന താരമാണ് ജോഷ്വാ കിമ്മിക്. അറ്റാക്കിങ് സ്വഭാവമുള്ള ഈ ഇരുപത്തിയൊന്നുകാരന് പ്രതിരോധത്തോടപ്പം ഗോളുകളും സൃഷ്ടിക്കാന്‍ വേഗതയും സാങ്കേതിക തികവുമുള്ള താരമാണ്.
Kimmich vs Rüdiger pic.twitter.com/rb7TIhmLZL
— Bayern & Die Mannschaft (@eMiaSanMia) May 29, 2018
ജൂണ്‍ 17-ാം തീയതി മെക്സിക്കോയോടാണ് ജര്‍മനിയുടെ ആദ്യ ലോകകപ്പ് മൽസരം. സ്വീഡനും തെക്കന്‍ കൊറിയയുമാണ് ജര്‍മനി അടങ്ങുന്ന ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങള്‍.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook