മുംബൈ: ഐപിഎല്ലിലെ പ്ലെഓഫ് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനായി ജോസ് ബട്‌ലർ കളിക്കില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന പരിശീലനത്തിനായി ജോസ് ബട്‌ലർ​ നാട്ടിലേക്ക് തിരിച്ചു. ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ജോസ് ബട്‌ലർ കളിക്കുന്നുണ്ട്. മെയ് 25 നാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഐപിഎല്ലിൽ ഇത്തവണ മുംബൈ ഇന്ത്യൻസിന്രെ ഓപ്പണറായാണ് ജോസ് ബട്‌ലർ കളിച്ചത്. 10 മത്സരങ്ങളിൽ നിന്ന് 277 റൺസാണ് ഈ ഇംഗ്ലീഷ് താരം അടിച്ച്കൂട്ടിയത്. ഐപിഎല്ലിന്രെ പത്താംപതിപ്പിൽ മുംബൈ ഇന്ത്യൻസാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ മുന്നിൽ.

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിങ്ങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ജോസ് ബട്‌ലറിന് പകരം ലെൺഡൽ സിമണ്ട്സാണ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ 2 മത്സരങ്ങളിലും ലൺഡൽ സിമണ്ട്സായിരുന്നു മുംബൈക്കായി ഓപ്പൺ ചെയ്തത്. മെയ് 16 മുതലാണ് പ്ലെഓഫ് മത്സരങ്ങൾ ആരംഭിക്കുക. മെയ് 21 നാണ് ഫൈനൽ മത്സരം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ