ഇംഗ്ലണ്ട് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലർ സമകാലിന മികച്ച ക്രിക്കറ്റർമാരിലൊരാളാണ്. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ വലിയ ആരാധകനായ ബട്ലർ ധോണിയിൽ നിന്നുമാണ് വലിയ പ്രഹരരീതികളും ഫിനിഷിങ്ങും പഠിച്ചതെന്ന് തുറന്നു പറഞ്ഞിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോണി തന്റെ പ്രിയപ്പെട്ട ആരാധകൻകൂടിയായ രാജസ്ഥാൻ റോയൽസ് താരം ബട്ലറിന് തന്റെ ജേഴ്സിയും സമ്മാനിച്ചിരുന്നു.
Also Read: ആദ്യം കലിപ്പായി പിന്നെ മിസ്റ്റർ പെർഫക്ട്; നാടകീയം ഗെയ്ൽ ഇന്നിങ്സും പുറത്താകലും
ധോണിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് സംസാരിച്ച ബട്ലർ എങ്ങനെയാണ് താൻ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് ഇഷ്ടപ്പെട്ടതെന്നും ധോണിയുടെ ആരാധകനായതെന്നും വ്യക്തമാക്കി. 2011 ഏകദിന ലോകകപ്പ് ഫൈനലിലെ താരത്തിന്റെ ഇന്നിങ്സാണ് ബട്ലറെ ധോണിയിൽ ആകൃഷ്ടനാക്കിയത്.
“കളിക്കളത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്കിഷ്ടമാണ്. അദ്ദേഹം എത്ര ശാന്തനാണ്. അദ്ദേഹത്തിന്റെ സ്ഫോടനാത്മക ബാറ്റിങ് എനിക്ക് ഇഷ്ടമാണ്, പ്രത്യേകിച്ച് ഹെലികോപ്റ്റർ ഷോട്ട്. ഞാൻ എപ്പോഴും ടിവിയിൽ ഐപിഎൽ കാണാറുണ്ടായിരുന്നു. അദ്ദേഹം കളിച്ച ചില മികച്ച ഇന്നിംഗ്സുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു. 2011 ലോകകപ്പ് ഫൈനലാണ് ഞാൻ ശരിക്കും ഇഷ്ടപ്പെടുന്ന ഒരു മത്സരം. എങ്ങനെയാണ് അദ്ദേഹം ബാറ്റ് ചെയ്യാൻ പുറപ്പെട്ടത്. അത് പ്രചോദനകരവും സിക്സറിലൂടെ കളി പൂർത്തിയാക്കിയ രീതിയും ആയിരുന്നു. അത് എല്ലായ്പ്പോഴും എന്നിൽ പ്രതിധ്വനിച്ചു,” ബട്ലർ പറഞ്ഞു.
Also Read: ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം യുവത്വത്തെ തഴയുന്നത്: ലാറ
ഇന്ത്യയ്ക്ക് രണ്ടാം ഏകദിന ലോകകപ്പ് നേടിത്തന്ന നായകനാണ് എംഎസ് ധോണി. അന്ന് ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ടീമിന്റെ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തി സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് ക്രീസിലെത്തിയ ധോണി 79 പന്തിൽ 91 റൺസാണ് അടിച്ചെടുത്തത്. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. ഇന്ത്യയ്ക്ക് വിജയമുറപ്പിച്ച അവസാന സിക്സറും പിറന്നത് ധോണിയുടെ ബാറ്റിൽ നിന്നുമായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook