പറക്കുന്ന ഡൈവുകളും റൗൺഔട്ടുകളുമായി ക്രിക്കറ്റിൽ ഫീൾഡർമാരുടെ പട്ടികയിൽ ഒന്നാമനാണ് ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. 1992 ലോകകപ്പിൽ പാക്കിസ്ഥാൻ താരം ഇൻസാം-ഉൾ-ഹഖിനെ പുറത്താക്കാൻ ജോണ്ടി നടത്തിയ അവിസ്മരണിയ റൺഔട്ട് ഇപ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട ഫീൾഡറാണ് ജോണ്ടി.

എന്നലിപ്പോൾ ലോകത്തെ മികച്ച അഞ്ച് ഫീൾഡർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ജോണ്ടി റോഡ്സ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. സുരേഷ് റെയ്നയാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ഫീൾഡർമാരിൽ മുന്നിലെന്നാണ് റോഡ്സ് അവകാശപ്പെടുന്നത്.

പട്ടികയിൽ അഞ്ചാം സ്ഥാനത്ത് മുൻ ഓസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സാണ്. നാലാമനായി ജോണ്ടി റോഡ്സ് തിരഞ്ഞെടുത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ ടീമിൽ തന്റെ സഹതാരമായിരുന്ന ഗിബ്സിനെയാണ്. മികച്ച ബാറ്റ്സ്മാനെന്ന പോലെ തന്നെ മികച്ച ഫീൾഡറുമാണ് ഗിബ്സ് എന്ന് റോഡ്സ് അഭിപ്രായപ്പെടുന്നു.

മൂന്നാം സ്ഥാനത്ത് മുൻ ഇംഗ്ലണ്ട് നായകൻ പോൾ കോളിങ്വുഡിനെയാണ് ജോണ്ടി തിരഞ്ഞെടുക്കുന്നത്. തന്റെ ഫീൾഡിങ് പോസിഷനുമായി നല്ല സാമ്യമാണ് കോളിങ്‌വുഡിന്രേതെന്ന് ജോണ്ടി പറഞ്ഞു. രണ്ടാം സ്ഥാനത്ത് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡി വില്ല്യേഴ്സിനെയും ഒന്നാമനായ് സുരേഷ് റെയ്നയെയും ജോണ്ടി തിരഞ്ഞെടുത്തു.

ഇന്ത്യയിലെ പരുക്കൻ സാഹചര്യങ്ങളിൽ പോലും ഡൈവ് ചെയ്യാൻ യാഥൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് സുരേഷ് റെയ്ന എന്ന് പറഞ്ഞ ജോണ്ടി റോഡ്സ് ഇന്ത്യൻ താരത്തിന്റെ വലിയ ആരാധകനാണെന്നും കൂട്ടിച്ചേർത്തു. ഏത് പോസിഷനിലും ഫീൾഡ് ചെയ്യാൻ റെയ്നയ്ക്കാകുമെന്നും ജോണ്ടി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ