ക്രിക്കറ്റ്​ ഇതിഹാസം ജോൺഡി റോഡ്സിന്രെ മകൾ ഇന്ത്യക്ക് കൂട്ടായി കുഞ്ഞനുജൻ എത്തി. ഇന്ന് 6.20 നാണ് ജോൺഡി റോഡ്സിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. രണ്ടാമത്തെ കുഞ്ഞിന് നഥാൻ ജോൺ എന്നാണ് പേരിട്ടിരിക്കുന്നത്. ഐപിഎൽ ഫൈനൽ മത്സരത്തിനായി ജോൺഡി റോഡ്സ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമാണ് ഉള്ളത്. ഇന്ത്യയിൽ വച്ചാണ് ജോൺഡി റോഡ്സിന്റെ ഭാര്യ പ്രസവിച്ചത്.


തന്റെ ട്വിറ്റർ പേജീലൂടെയാണ് ജോൺഡി ഈ വാർത്ത ലോകത്തെ അറിയിച്ചത്. ജോൺഡി റോഡ്സിന്റെ ആദ്യ മകൾക്ക് ഇന്ത്യ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ