‘അവിശ്വസനീയം, ജോണ്ടി റോഡ്‌സ് പോലും പിന്നിലാകും’; നൂറ്റാണ്ടിന്റെ ക്യാച്ചിലേക്ക് കാര്‍ട്ടറുടെ ഡൈവ്

ഗ്യാലറിയെ ഇളക്കി മറിക്കുകയായിരുന്നു കാര്‍ട്ടര്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ സൗക്‌സിന്റെ ദുര്‍ഗതി മാറുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ബാര്‍ബഡോസ് ട്രൈഡെന്റ്‌സിനോട് 71 റൺസിനാണ് പരാജയപ്പെട്ടത്. പക്ഷെ മത്സരത്തിലെ ചര്‍ച്ചാ വിഷയം ഡാരന്‍ സമിയെ പുറത്താക്കാനായി ജൊനാഥന്‍ കാര്‍ട്ടറെടുത്ത തകര്‍പ്പന്‍ ക്യാച്ചാണ്.

സൗക്‌സിന്റെ ഇന്നിങ്‌സിന്റെ ഏട്ടാം ഓവറിലായിരുന്നു സംഭവം. മുന്‍ വിന്‍ഡീസ് നായകന്‍ സമിയെ പുറത്താക്കാനായി കാര്‍ട്ടര്‍ അവിശ്വസനീയമായൊരു ക്യാച്ചെടുത്തു. ഗ്യാലറിയെ ഇളക്കി മറിക്കുകയായിരുന്നു കാര്‍ട്ടര്‍.

എട്ടാം ഓവറില്‍ റെയ്മന്‍ റെയ്ഫറുടെ ആദ്യ പന്ത് തേര്‍ഡ്മാനിലേക്ക് തിരിച്ചു വിട്ടു സമി. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കാര്‍ട്ടര്‍ തന്റെ ഇടതു വശത്തേക്ക് ഡൈവ് ചെയ്ത് പിന്നിലേക്ക് തിരിഞ്ഞ് പന്ത് പിടിയിലൊതുക്കി.

ആദ്യം ബാറ്റ് ചെയ്ത ട്രൈഡെന്റ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ സെന്റ് ലൂസിയ ടീമിന് തുടക്കത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാരെ നഷ്ടമായി. 14.5 ഓവറില്‍ 101 റണ്‍സിന് ടീം പുറത്തായി.

Read Here: 1.6 കോടിയുടെ ജീപ്പില്‍ കറങ്ങി ധോണി; സൂപ്പര്‍ മോഡല്‍ ഇന്ത്യയിലെത്തുന്നത് ആദ്യം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jonathan carters freakish catch to dismiss daren sammy

Next Story
കുട്ടിക്കാലത്തെ പട്ടിണി മാറ്റിയ സ്ത്രീയെ തിരഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോcristiano ronaldo, ക്രിസ്റ്റ്യാനോ റൊണാൾഡോ, cristiano ronaldo girls, പോർച്ചുഗൽ, ronaldo portugal girls, ronaldo mcdonalds, ronaldo edna, ronaldo news, Ronaldo starving kid, Christiano Ronaldo, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com