ലണ്ടന്‍ : ഈ സീസണോടെ താന്‍ ഫുട്ബാളില്‍ നിന്നും വിരമിച്ചേക്കുമെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപറ്റനും ചെല്‍സി താരവുമായ ജോണ്‍ ടെറി.

കുറച്ചധികം കാലമായി ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന ചെല്‍സി ഇതിഹാസം കഴിഞ്ഞദിവസം വാട്ട്ഫോര്‍ഡിനെതിരെ 4-3 നു വിജയം കണ്ട കളിയിലെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. ചെല്‍സിയുടെ വിജയത്തിലേക്ക് ഒരു ഗോളും സംഭാവനചെയ്തുകൊണ്ട് ഇനിയുമൊരു അംഗത്തിനുള്ള ബലം തന്റെ കാലുകള്‍ക്കുണ്ട് എന്ന് തെളിയിക്കുകയായിരുന്നു ഈ മുപ്പത്തിയേഴുകാരന്‍. ഇതിനു തൊട്ടുപിന്നാലെ തന്നെ വിരമിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഫുട്ബാള്‍ ആരാദകരെ ഞെട്ടിച്ചിരിക്കുകയാണ് ജോണ്‍ ടെറി.

കാഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി ചെല്‍സി പ്രതിരോധത്തിലെ ഉരുക്കുകോട്ടയാണ് ടെറി. ചെല്‍സിയുടെ സ്ഥിരം സെന്‍റര്‍ സ്റ്റോപ്പറായ ടെറി സ്വന്തം പേരിലായി 67 ഗോളുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
” എന്നെ സംബന്ധിച്ചടുത്തോളം ഈ മാറ്റത്തെക്കുറിച്ച് ചിന്തിച്ചത്  ഞാന്‍ തന്നെയാണ്. കഴിഞ്ഞ കുറച്ചു കളികളില്‍ ബെഞ്ചില്‍ ഇരിക്കുകയും അവിടെയിരുന്നുകൊണ്ട് കളിയെ മറ്റൊരു തലത്തില്‍ കാണുകയും ചെയ്തു. അത് എനിക്ക് തന്നത് മറ്റൊരു തിരിച്ചറിവാണ്. ഒരുപക്ഷെ ഭാവിയില്‍ മാനേജ്മെന്റിന്റെ കൂടെ ചേരുകയാണ് എങ്കില്‍ അതെനിക്ക് ഗുണകരമാകും. ഇങ്ങനെ ടീമില്‍ തൂങ്ങിപ്പിടിച്ചിരുന്നുകൊണ്ട് ചെറുപ്പക്കാരുടെ ആവാസം ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് വിരമിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുന്നത്.” ദ ഗാര്‍ഡിയനോട് നടത്തിയ സംഭാഷണത്തില്‍ ജോണ്‍ ടെറി പറയുന്നു.

1998ലാണ് ജോണ്‍ ടെറി ചെല്‍സിക്കുവേണ്ടി അരങ്ങേറുന്നത്. ചെല്‍സി ഫുട്ബാള്‍ ക്ലബ്ബിന്‍റെ വളര്‍ച്ചയ്ക്കൊപ്പം സഞ്ചരിച്ച ഈ ഇതിഹാസം ലോക ഫുട്ബാളിനു ചെല്‍സി നല്‍കിയ എക്കാലത്തേയും മികച്ച സംഭാവനകളിലൊന്നാണ്. ചെല്‍സിയിലേക്ക് പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും എത്താന്‍ സാധ്യതയുള്ള വര്‍ഷമാണ്‌ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് ടെറിക്ക് നല്ലൊരു യാത്രയയപ്പ് നല്‍കുമെന്ന് തീര്‍ച്ച. ബൂട്ടുകളഴിക്കുന്നു എന്ന് പറയുമ്പോഴും ചെല്‍സി എഫ്സിയുടെ മാനേജ്മെന്റില്‍ കയറുമെന്ന സൂചനകള്‍ നല്‍കികൊണ്ട് ചെല്‍സി ആരാദകര്‍ക്ക് മറ്റൊരു പ്രതീക്ഷകൂടി നല്‍കുന്നുണ്ട് ജോണ്‍ ടെറി. തങ്ങളുടെ പ്രിയപ്പെട്ട താരം ഇനി ടീമിന്‍റെ മാനേജ്മെന്റ ഭദ്രമാക്കാന്‍ എത്തും എന്നാണ് ചെല്‍സി ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാദകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ