ബിഗ് ബാഷ് ലീഗിൽ ബൗണ്ടറി ലൈനിൽ നിന്ന് ജോപ്ര ആർച്ചറുടെ സൂപ്പർ ക്യാച്ച്. ഹൊബാർട്ട് ഹുറിക്കൻസും ബ്രിസ്ബെയ്ൻ ഹീറ്റും തമ്മിലുള്ള മത്സരത്തിലായിരുന്നു ആർച്ചറുടെ കിടിലൻ ക്യാച്ച്. ഏഴു റൺസെടുത്ത മാക്സ് ബ്രെയ്ന്റിനെയാണ് 23 കാരനായ ആർച്ചർ പുറത്താക്കിയത്.

ജെയിംസ് ഫാൽക്നറുടെ ബോൾ സിക്സിനായി മാക്സ് ഉയർത്തി അടിച്ചു. ജോഫ്ര ആർച്ചർ ബോൾ കൈപ്പിടിയിൽ ഒതുക്കിയെങ്കിലും നിയന്ത്രണം വിട്ടു. ബൗണ്ടറി ലൈൻ കടക്കുന്നതിനു മുൻപേ ബോൾ മൈതാനത്തേക്ക് ഉയർത്തി എറിഞ്ഞ് നിമിഷങ്ങൾക്കകം മൈതാനത്തേക്ക് തിരിച്ചെത്തി ബോൾ കൈപ്പിടിയിൽ ഒതുക്കി. ഫീൽഡിങ്ങിൽ മികവു പുലർത്തിയ ആർച്ചർ മത്സരത്തിൽ രണ്ടു വിക്കറ്റും വീഴ്‌ത്തി.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് ബ്രിസ്ബെയ്ൻ ഹീറ്റ് നേടിയത്. മറുപടി ഇറങ്ങിയ ഹൊബാർട്ട് ഹുറിക്കൻസ് 14.2 ഓവറിൽ ലക്ഷ്യം കണ്ടു. 9 വിക്കറ്റിനായിരുന്നു അവരുടെ ജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook