Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

രാജസ്ഥാന് കനത്ത തിരിച്ചടി; ആര്‍ച്ചറിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകും

2020 ഐപിഎല്ലില്‍ രാജസ്ഥാന്‍ ബോളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ആര്‍ച്ചറായിരുന്നു. കേവലം 14 കളികളില്‍ നിന്ന് 20 വിക്കറ്റുകളും വലം കൈയ്യന്‍ പേസ് ബോളര്‍ നേടി

IPL, ഐപിഎല്‍, IPL Updates, ഐപിഎല്‍ അപ്ഡേറ്റ്സ്, IPL News, ഐപിഎല്‍ വാര്‍ത്തകള്‍, Jofra Archer, ജോഫ്ര ആര്‍ച്ചര്‍, Jofra Archer injury update, Cricket News, IE Malayalam, ഐഇ മലയാളം

മുംബൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളുമായി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ബോളിങ് നിരയിലെ പ്രധാന ആയുധമായ ജോഫ്ര ആര്‍ച്ചറിന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ഇക്കാര്യം അറിയിച്ചത്.

ആര്‍ച്ചര്‍ ബോളിങ്ങിലേക്ക് മടങ്ങിയെത്തി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സസക്സ് മെഡിക്കല്‍ ടീമും ആര്‍ച്ചറിന്റെ ശാരീരികക്ഷമതയെ വിശകലനം ചെയ്യുന്നുണ്ട്. അടുത്ത ആഴ്ച ആര്‍ച്ചര്‍ പരിശീലനം ആരംഭിക്കും, ഏതൊക്കെ മത്സരങ്ങള്‍ താരം കളിക്കുമെന്ന കാര്യം പിന്നീട് അറിയിക്കും. ഇസിബി ഇറക്കിയ പത്രക്കുറുപ്പില്‍ പറയുന്നു.

Also Read: IPL 2021 PBKS vs MI: പഞ്ചാബിന് ടോസ്, മുംബൈയെ ബാറ്റിങിന് അയച്ചു

ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ മധ്യത്തില്‍ തന്നെ പരുക്കിനെ തുടര്‍ന്ന് ആര്‍ച്ചര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകുന്ന താരം മെയ് പകുതിയോടെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ സാധ്യതയുണ്ട്.

2020 ഐപിഎല്ലില്‍ രാജസ്ഥാന്‍ ബോളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ആര്‍ച്ചറായിരുന്നു. കേവലം 14 കളികളില്‍ നിന്ന് 20 വിക്കറ്റുകളും വലം കൈയ്യന്‍ പേസ് ബോളര്‍ നേടി. ഓരോവര്‍ 6.55 റണ്‍സായിരുന്നു താരത്തിന്റെ എക്കണോമി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Jofra archer ruled out of ipl 2021 due to injury

Next Story
IPL 2021 PBKS vs MI: മുംബൈയെ തകർത്ത് പഞ്ചാബ് ‘കിങ്‌സ്’; ജയം ഒമ്പത് വിക്കറ്റിന്IPL, ഐപിഎല്‍, IPL 2021, ഐപിഎല്‍ 2021, IPL Live Score, ഐപിഎല്‍ ലൈവ് സ്കോര്‍, Mumbai Indians, മുംബൈ ഇന്ത്യന്‍സ്, Punjab Kings, പഞ്ചാബ് കിങ്സ്, Mumbai vs Punjab, Mumbai vs Punjab Live, Mumbai vs Punjab Live score, Mumbai vs Punjab Live updates, Mumbai vs Punjab Head to head, Mumbai vs Punjab highlights, Mumbai vs Punjab match time, Mumbai vs Punjab where to watch, Rohit Sharma, Chris Gayle, KL Rahul, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express