/indian-express-malayalam/media/media_files/2025/03/24/QKbhfxgJjBega1w2Larv.jpg)
ഹർഭജൻ സിങ്, ജോഫ്ര ആർച്ചർ : (ഫയൽ ഫോട്ടോ)
Jofra Archer Rajasthan Royalss IPL 2025: രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് പേസറെ ചൂണ്ടി ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ്ങിൽ നിന്ന് വന്ന പരാമർശം വിവാദത്തിൽ. രാജസ്ഥാൻ റോയൽസും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ കമന്ററി ബോക്സിൽ ഹർഭജൻ സിങ്ങും ഉണ്ടായിരുന്നു. കറുത്ത ടാക്സി എന്ന പദമാണ് ജോഫ്ര ആർച്ചറെ വിശേഷിപ്പിക്കാൻ ഹർഭജൻ സിങ് ഉപയോഗിച്ചത്.
ഹർഭജൻ സിങ്ങിൽ നിന്ന് വന്നത് വർഗീയ പരമാർശം ആണെന്ന് ആരോപിച്ച് താരത്തിന് എതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. ഹൈദരാബാദിന് എതിരെ 76 റൺസ് ആണ് ആർച്ചർ വഴങ്ങിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലായി ഇത് മാറി. ഇത് ചൂണ്ടിക്കാണിച്ച് ആണ് ഹർഭജൻ സിങ്ങിൽ നിന്ന് വിവാദ പരാമർശം വന്നത്.
"ലണ്ടനിലെ കറുത്ത ടാക്സികളിലെ മീറ്റർ പോലെ ആർച്ചറുടെ മീറ്ററും ഉയർന്ന് നിൽക്കുന്നു," ഇങ്ങനെയായിരുന്നു ആർച്ചർ കൂടുതൽ റൺസ് വഴങ്ങിയത് ചൂണ്ടി ഹർഭജൻ സിങ് പറഞ്ഞത്. ഈ പരാമർശത്തിൽ ഹർഭജൻ സിങ് മാപ്പ് പറയണം എന്നാണ് പല ആരാധകരും ആവശ്യപ്പെടുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ ഹർഭജൻ തയ്യാറായിട്ടില്ല.
Harbhajan Singh has called Jofra Archer a black taxi driver with a high meter value just now in the Hindi commentary. This is vile and disgusting. Please ban him.
— ` (@FourOverthrows) March 23, 2025
രാജസ്ഥാൻ റോയൽസ് ഐപിഎൽ താര ലേലത്തിൽ വാങ്ങിയ ഏറ്റവും വിലകൂടിയ താരം ജോഫ്ര ആർച്ചർ ആയിരുന്നു. എന്നാൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ആർച്ചർ രാജസ്ഥാന്റെ തീരുമാനം തെറ്റി എന്ന് തെളിയിക്കും വിധമാണ് പന്തെറിഞ്ഞത്. ഇംഗ്ലീഷ് പേസറെ ഹൈദരാബാദ് ബാറ്റർമാർ നാലുപാടും പറത്തുകയായിരുന്നു.
London me kaali taxi ka meter tez bhaagta hai, Aur yaha pe Archer sahab ka meter bhi tez bhaaga hai - Harbhajan on air
— Rinku (@SahalFan) March 23, 2025
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us